ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ – ഡൊമിനിക് അരുൺ ചിത്രം “ലോക” യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി എത്തും. ചിത്രത്തിൻ്റെ നിർമ്മാതാവ് ആയ ദുൽഖർ സൽമാൻ തന്നെയാണ് ചിത്രത്തിൻ്റെ പ്രമോഷൻ ഇവൻ്റിൽ ഈ കാര്യം സ്ഥിരീകരിച്ചത്. ലോകയിൽ ടോവിനോ, ദുൽഖർ, സണ്ണി വെയ്ൻ തുടങ്ങി അതിഥി താരങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ടോവിനോ നായകനായ രണ്ടാം ഭാഗത്തിൽ മറ്റുള്ളവരും അതിഥി വേഷങ്ങളിൽ എത്തുമെന്നും ദുൽഖർ പറഞ്ഞു. ചാത്തൻ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിലെ ടോവിനോ കഥാപാത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. 5 ഭാഗങ്ങൾ ഉള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ലോക. നസ്ലൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, വിജയ രാഘവൻ, നിഷാന്ത് സാഗർ എന്നിവരും ലോകയുടെ താരനിരയിൽ ഉണ്ട്. വേഫെറർ ഫിലിംസ് നിർമ്മിച്ച ചിത്രം ഇപ്പൊൾ 150 കോടി ആഗോള കളക്ഷൻ നേടി കുതിക്കുകയാണ്.
Tovino Thomas to play the lead in Lokah Sequel
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.