2019 ൽ പുറത്തിറങ്ങി സൂപ്പർ വിജയം നേടിയ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം മധു സി നാരായണൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ ടോവിനോ തോമസ് നായകനായി എത്തുമെന്ന് വാർത്തകൾ. ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ടോവിനോക്ക് ചിത്രത്തിന്റെ കഥ ഇഷ്ടപെട്ടെന്നുമാണ് റിപ്പോർട്ട്. നേരത്തെ യുവതാരം നസ്ലനെ വെച്ചാണ് മധു തന്റെ രണ്ടാം ചിത്രം ചെയ്യുക എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ അതിന് ശേഷം ആ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നില്ല. നസ്ലന്റെ തിരക്കുകൾ മൂലം ചിത്രം മാറ്റി വെച്ചതാണോ ആ ചിത്രം ഉപേക്ഷിച്ചോ എന്നതിനെ കുറിച്ചും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. ഒരു മോഹൻലാൽ ചിത്രവും മധു സി നാരായണൻ പ്ലാൻ ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. കുമ്പളങ്ങി നൈറ്റ്സ് പോലെ, പ്രമേയം കൊണ്ടും പ്രകടനങ്ങൾ കൊണ്ടും പ്രേക്ഷകരുടെ കയ്യടി നേടുന്ന ഒരു ചിത്രവുമായാവും മധു സി നാരായണൻ വീണ്ടും എത്തുക എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
Tovino Thomas in talks with Madhu C Narayanan for a potential collaboration
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.