മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കാൻ പോകുന്ന ചിത്രം രചിക്കുന്നത് ശ്യാം പുഷ്ക്കരൻ എന്ന് വാർത്തകൾ. ആദ്യമായാണ് ദിലീഷ് പോത്തൻ – ശ്യാം പുഷ്ക്കരൻ ടീം ഒരു മോഹൻലാൽ ചിത്രത്തിനായി ഒന്നിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുക എന്നും വാർത്തകൾ വരുന്നുണ്ട്. ചിത്രത്തിന്റെ ചർച്ചകൾ അന്തിമ ഘട്ടത്തിൽ ആണെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ സംഭവിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ജോജി എന്നിവക്ക് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം ആയിരിക്കും ഇത്. ഫഹദ് ഫാസിൽ നായകനായ ഒരു ചിത്രവും ഇതിനൊപ്പം ഇവർ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് വാർത്തകൾ വരുന്നുണ്ട്.
Shyam Pushkaran to pen the screenplay of Mohanlal- Dileesh Pothan Movie
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.