നിവിൻ പോളി നായകനാവുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം ആരംഭിക്കുന്നു. ഈ മാസമോ അടുത്ത മാസം ആദ്യമോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് നിവിൻ പോളി അഭിനയിക്കുന്നത് എന്നാണ് സൂചന. ബി ഉണ്ണികൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ രചന എന്നാണ് റിപ്പോർട്ട്. മമ്മൂട്ടി നായകനായ ‘ക്രിസ്റ്റഫർ’ ആണ് ബി ഉണ്ണികൃഷ്ണൻ ഒരുക്കി റിലീസ് ചെയ്ത അവസാന ചിത്രം. അരുൺ വർമ്മ ഒരുക്കിയ ‘ബേബി ഗേൾ’ ആണ് നിവിൻ പോളിയുടെ അടുത്ത റിലീസ്. അഖിൽ സത്യൻ ചിത്രം ‘സർവം മായ’, വെബ് സീരിസ് ആയ ‘ഫാർമ’ എന്നിവയാണ് ഈ വർഷം റിലീസ് പ്രതീക്ഷിക്കുന്ന മറ്റു നിവിൻ പോളി പ്രൊജെക്ടുകൾ. നിവിൻ- നയൻതാര ടീം ഒന്നിക്കുന്ന ഡിയർ സ്റുഡന്റ്സും റിലീസിന് തയ്യാറാവുകയാണ്. പൃഥ്വിരാജ്, ദിലീപ്, മമ്മൂട്ടി, മോഹൻലാൽ എന്നിവരുമായും ബി ഉണ്ണികൃഷ്ണൻ ചിത്രങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.