മോഹൻലാൽ നായകനായ “രാവണപ്രഭു” റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ ആയ ഈ ബ്ലോക്ക്ബസ്റ്റർ ചിത്രം രണ്ടാം വരവിൽ ലിമിറ്റഡ് ഷോകൾ വെച്ച് കേരളത്തിൽ നിന്ന് ആദ്യ ദിനം നേടിയത് 70 ലക്ഷം ഗ്രോസ്. മോഹൻലാലിൻറെ തന്നെ സ്ഫടികം റീ റിലീസ് ആണ് ഈ ലിസ്റ്റിൽ മുന്നിൽ. 88 ലക്ഷമാണ് സ്ഫടികം റീ റിലീസ് നേടിയ ആദ്യ ദിന കേരളാ ഗ്രോസ്. 50 ലക്ഷം ആദ്യ ദിനം നേടിയ മണിച്ചിത്രത്താഴ്, 37 ലക്ഷം നേടിയ ഛോട്ടാ മുംബൈ, 30 ലക്ഷം നേടിയ ദേവദൂതൻ എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റു മൂന്നു ചിത്രങ്ങൾ. മലയാളത്തിൽ റീ റിലീസ് ചെയ്തവയിൽ മോഹൻലാൽ ചിത്രങ്ങൾ മാത്രമേ തീയേറ്ററുകളിൽ വിജയം നേടിയിട്ടുള്ളു എന്നതും എടുത്തു പറയണം. “രാവണപ്രഭു” റീ റിലീസ് പതിപ്പ് ആദ്യ ദിനത്തെക്കാൾ മികച്ച ബുക്കിങ്ങുമായി രണ്ടാം ദിനവും ബോക്സ് ഓഫീസിൽ ആഞ്ഞടിക്കുകയാണ്.
Mohanlal’s Ravanaprabhu re release opens big at Kerala Box Office
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.