മോഹൻലാൽ നായകനായി എത്തിയ “രാവണപ്രഭു” 4K റീ റിലീസ് പതിപ്പിന്റെ വിജയകുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് 4 ദിവസം പിന്നിടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം 2 കോടി 60 ലക്ഷത്തിനു മുകളിൽ ഗ്രോസ് നേടിയ ചിത്രം ആഗോള തലത്തിൽ 3 കോടി പിന്നിട്ടു. 3 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് പിന്നിടുന്ന അഞ്ചാമത്തെ മോഹൻലാൽ റീ റിലീസ് ചിത്രമാണിത്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്, ഛോട്ടാമുംബൈ എന്നിവയാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു ചിത്രങ്ങൾ. മലയാളത്തിൽ നിന്ന് മറ്റൊരു റീ റിലീസ് പോലും 2 കോടി പോലും ആഗോള ഗ്രോസ് നേടിയിട്ടില്ല എന്നതും ഈ വിജയങ്ങളുടെ മാറ്റു കൂട്ടുന്നു. ആദ്യ മൂന്നു ദിവസം കൊണ്ട് ഒരു ലക്ഷത്തിനു മുകളിൽ ടിക്കറ്റുകളാണ് രാവണപ്രഭുവിന്റേതായി ബുക്ക് മൈ ഷോ വഴി വിറ്റു പോയത്. മാറ്റിനി നൗ ടീം ആണ് രാവണപ്രഭു 4K റീമാസ്റ്റർ പതിപ്പ് എത്തിച്ചത്. മോഹൻലാൽ നായകനായ ഗുരു, തേന്മാവിൻ കൊമ്പത്ത്, ആറാം തമ്പുരാൻ, കാലാപാനി, ഹലോ, നരൻ, ദേവാസുരം, കാക്കക്കുയിൽ എന്നീ ചിത്രങ്ങളും റീമാസ്റ്റർ ചെയ്യുന്ന ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.