[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Quick Reads

കേരളാ ഗ്രോസ് 40 കോടി പിന്നിട്ട് ‘ഹൃദയപൂർവം’; അപൂർവ റെക്കോർഡുമായി മോഹൻലാൽ

മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ ‘ഹൃദയപൂർവം’ കേരളത്തിൽ നിന്ന് മാത്രം 40 കോടി ഗ്രോസ് പിന്നിട്ടതോടെ അപൂർവമായ ഒരു റെക്കോർഡാണ് മോഹൻലാലിനെ തേടിയെത്തിയത്. ആദ്യമായാണ് മലയാളത്തിലെ ഒരു താരത്തിന്റെ ഒരു വർഷം റിലീസ് ചെയ്യുന്ന മൂന്നു ചിത്രങ്ങൾ കേരളത്തിൽ നിന്ന് മാത്രം 40 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്നത്. തുടരും (119 കോടി), എമ്പുരാൻ (86 കോടി) എന്നിവയാണ് ഈ വർഷം ഈ നേട്ടം സ്വന്തമാക്കിയ മോഹൻലാൽ ചിത്രങ്ങൾ. ഇതോടെ 40 കോടിക്ക് മുകളിൽ കേരളാ ഗ്രോസ് നേടുന്ന 7 ചിത്രങ്ങളുമായി മോഹൻലാൽ ഈ ലിസ്റ്റിൽ ബഹുദൂരം മുന്നിലെത്തി. ദൃശ്യം, പുലിമുരുകൻ, ലൂസിഫർ, നേര് എന്നിവയാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു നാല് മോഹൻലാൽ ചിത്രങ്ങൾ. രണ്ട് ചിത്രങ്ങൾ വീതം ഈ ലിസ്റ്റിൽ ഉള്ള പൃഥ്വിരാജ് (ആട് ജീവിതം, ഗുരുവായൂരമ്പലനടയിൽ), മമ്മൂട്ടി (ഭീഷ്മ പർവ്വം, കണ്ണൂർ സ്‌ക്വാഡ്) എന്നിവരാണ് ഇതിൽ മോഹൻലാലിന് താഴെയുള്ളത്. 75 കോടി ആഗോള ഗ്രോസിലേക്ക് കുതിക്കുന്ന ‘ഹൃദയപൂർവം’ മോഹൻലാലിന് ഒരു വർഷം ഹാട്രിക് 50 കോടി ചിത്രമെന്ന ചരിത്ര നേട്ടവും ഹാട്രിക് ബ്ലോക്ക്ബസ്റ്ററുമാണ് സമ്മാനിച്ചത്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.