അന്തരിച്ചു പോയ പ്രശസ്ത നടനും ഗായകനുമായ കലാഭവൻ മണി പാടിയ സൂപ്പർ ഹിറ്റ് ഗാനം ” സോന സോന” യുടെ പശ്ചാത്തലത്തിൽ ഗംഭീര സംഘട്ടനവുമായി മോഹൻലാലും ദിലീപും എന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ. നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കുന്ന ‘ഭ.ഭ.ബ’ എന്ന ചിത്രത്തിലാണ് ഈ ഗാന ചിത്രീകരണം നടന്നത് എന്നാണ് സൂചന. ചിത്രത്തിൽ അതിഥി വേഷം ചെയ്യുന്ന മോഹൻലാലിനൊപ്പം നായകനായ ദിലീപും ആക്ഷനും നൃത്തവുമായി ഇതിൽ നിറയുമെന്നാണ് റിപ്പോർട്ട്. നൂറു കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി കോടികൾ മുതൽ മുടക്കി ഒരു ഗാനം ചിത്രത്തിൽ ഒരുക്കി എന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. അതാണോ ഈ ഗാനം എന്നതിൽ സ്ഥിരീകരണമില്ല. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും താരനിരയിലുള്ള ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് ടീം ആണ് ചിത്രത്തിന്റെ രചന. അതിഥി വേഷം ചെയ്യുന്ന മോഹൻലാലിന്റെ സംഘട്ടനം ഒരുക്കിയത് കലൈ കിങ്‌സൺ മാസ്റ്റർ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.