രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആദ്യമായാണ് മമ്മൂട്ടി നായകനാവുന്ന ഒരു ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായി കൈയൊപ്പ്, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്‌ന്റ് , ബ്ളാക്ക്, പ്രജാപതി, പുത്തൻപണം, കടൽ കടന്നൊരു മാത്തുക്കുട്ടി , പാലേരി മാണിക്യം എന്നീ ചിത്രങ്ങൾ രഞ്ജിത്ത് നേരത്തെ സംവിധാനം ചെയ്തിട്ടുണ്ട്. എം ടിയുടെ ചെറുകഥകൾ ആസ്പദമാക്കി ഒരുക്കിയ ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരിസിലെ ഒരു ചിത്രമായ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പിനുവേണ്ടിയാണ് മമ്മൂട്ടിയും രഞ്ജിത്തും അവസാനം ഒന്നിച്ചത്. ഇപ്പോൾ മഹേഷ് നാരായണൻ ഒരുക്കുന്ന പാട്രിയറ്റ് എന്ന ചിത്രം ചെയ്യുന്ന മമ്മൂട്ടി അതിന് ശേഷം നിതീഷ് സഹദേവിന്റെ ചിത്രത്തിലാവും അഭിനയിക്കുക. അതിന് ശേഷം മിക്കവാറും രഞ്ജിത്ത് ചിത്രത്തിലായിരിക്കും മമ്മൂട്ടി ജോയിൻ ചെയ്യുക എന്നാണ് സൂചന.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
അന്തരിച്ചു പോയ പ്രശസ്ത നടനും ഗായകനുമായ കലാഭവൻ മണി പാടിയ സൂപ്പർ ഹിറ്റ് ഗാനം " സോന സോന" യുടെ…
This website uses cookies.