ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ് ഒരു കമൽ ഹാസൻ ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം ഒരുക്കാൻ പോകുന്നത്. ഉടൻ ആരംഭിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ രചിക്കാൻ ശ്യാം പുഷ്ക്കരൻ എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. കമൽ ഹാസനും ശ്യാം പുഷ്കരനും ചേർന്നാണ് ചിത്രം രചിക്കുന്നത്. കമൽഹാസന്റെ 237 മത്തെ ചിത്രമായി ഒരുങ്ങുന്ന ഈ പ്രൊജക്ടിന്റെ എഡിറ്റർ ഷമീർ മുഹമ്മദും, ഛായാഗ്രാഹകൻ സുനിൽ കെ എസുമാണ്. വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിൻ്റെ കലാസംവിധായകൻ. രാജ് കമൽ ഫിലിംസ് ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം നിർമ്മിക്കുന്നത്. ലോകേഷ് കനകരാജിൻ്റെ വിക്രം, നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി, മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫ് എന്നീ ചിത്രങ്ങളിൽ കമൽ ഹാസനൊപ്പം ആക്ഷൻ സംവിധായകനായി ജോലി ചെയ്തിട്ടുള്ളവരാണ് അൻപറിവ് സഹോദരങ്ങൾ.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.