ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ ബിജു മേനോൻ നായകനായി എത്തുമെന്ന് വാർത്തകൾ. ആദ്യമായാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാൻ പോകുന്ന ഒരു ചിത്രത്തിൽ ബിജു മേനോൻ അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും വാർത്തകളുണ്ട്. ജീത്തു ജോസഫ് ഒരുക്കിയ “വലത് വശത്തെ കള്ളൻ” ആണ് ബിജു മേനോൻറെ അടുത്ത റിലീസ്. ക്രിസ്മസ് റിലീസായി പ്ലാൻ ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാന വേഷം ചെയ്യുന്നു. ശിവകാർത്തികേയൻ – മുരുഗദോസ് ചിത്രമായ “മദിരാസി” ആയിരുന്നു ബിജു മേനോൻറെ അവസാന റിലീസ്. മോഹൻലാൽ നായകനായ മലൈക്കൊട്ട വാലിബൻ ആണ് ലിജോ സംവിധാനം ചെയ്ത് പുറത്ത് വന്ന അവസാന ചിത്രം. ഇത് കൂടാതെ ഒരു തമിഴ് ചിത്രവും ലിജോ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
This website uses cookies.