യുവതാരം നസ്ലനെ നായകനാക്കി നടനും സംവിധായകനുമായ അൽത്താഫ് സലിം ഒരുക്കാൻ പോകുന്ന ക്രൈം കോമഡി ചിത്രം അടുത്ത വർഷം ആദ്യ ആരംഭിക്കും എന്ന് വാർത്തകൾ. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന നിവിൻ പോളി ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ച അൽത്താഫ് സലിം ഒരുക്കിയ പുതിയ ചിത്രം ഫഹദ് ഫാസിൽ നായകനായ “ഓടും കുതിര ചാടും കുതിര” ആണ്. ഓണം റിലീസായാണ് ഈ ചിത്രം എത്തുന്നത്. അഭിനവ് സുന്ദർ നായക് ഒരുക്കുന്ന മോളിവുഡ് ടൈംസ്, തരുൺ മൂർത്തി ഒരുക്കാൻ പോകുന്ന ടോർപിഡോ, അമൽ നീരദ് ചിത്രം എന്നിവ പൂർത്തിയാക്കിയ ശേഷമായിരിക്കും അൽത്താഫ് സലിം ചിത്രത്തിൽ നസ്‌ലൻ ജോയിൻ ചെയ്യുക എന്നാണ് റിപ്പോർട്ട്. ഡൊമിനിക് അരുൺ ഒരുക്കിയ ‘ലോക’ ആണ് നസ്ലന്റെ അടുത്ത റിലീസ്. ആസിഫ് അലി ചിത്രമായ ‘ടികി ടാക്ക’യിൽ അതിഥി താരമായും നസ്‌ലൻ എത്തുന്നുണ്ട്.
Althaf Salim- Naslen team’s Crime Comedy to start next year
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.