മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ‘വൃഷഭ’യിൽ യോദ്ധാക്കളുടെ രാജകുമാരിയായി സഹ്‌റ എസ് ഖാൻ എത്തുന്നു. ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിംസിനോടൊപ്പം എവിഎസ് സ്റ്റുഡിയോയും കണക്ട് മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണിത്. 2022 ഓഗസ്റ്റിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. സഹ്‌റ എസ് ഖാൻ നായികയായി അഭിനയിക്കുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
ഏറെ ആരാധകരുള്ള ഒരു ഗായികയാണ് സഹ്‌റ എസ് ഖാൻ. 2021-ൽ പുറത്തിറങ്ങിയ ‘സത്യമേവ ജയതേ 2’ ലെ ‘കുസു കുസു’, 2022-ൽ പുറത്തിറങ്ങിയ ‘ജഗ്‌ജഗ്ഗ് ജീയോ’ ലെ ‘ദ പഞ്ചപ സോങ്’, തുടങ്ങിയ ഗാനങ്ങൾ സഹ്‌റ എസ് ഖാനാണ് ആലപിച്ചത്. കിംഗിനൊപ്പം ‘ഓപ്‌സ്’, ‘മെയിൻ തേനു’ തുടങ്ങിയ വീഡിയോകളുടെയും ഭാഗമായിട്ടുണ്ട് താരം.
എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു ആക്ഷൻ എന്റർടൈനർ ചിത്രമാണ് ‘വൃഷഭ’. ഇമോഷൻസ് കൊണ്ടും വിഎഫ്എക്സിനാലും മികച്ച ദൃശ്യാവിഷ്ക്കാരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നൊരു സിനിമ. 2024 ൽ ചിത്രം റിലീസിനെത്തും. മുംബൈ വൈആർഎഫ് സ്റ്റുഡിയോസിൽ വെച്ച് നടന്ന ചിത്രത്തിന്റെ ഫോട്ടോഷൂട്ടിൽ മോഹൻലാൽ എത്തിയിരുന്നു.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ആലപ്പുഴ…
പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ…
മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം…
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു.…
This website uses cookies.