തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് സംഗീത സംവിധായകരിൽ ഒരാളാണ് യുവാൻ ശങ്കർ രാജ. തമിഴിലെ സംഗീത ചക്രവർത്തി ഇളയരാജയുടെ മകൻ കൂടിയായ യുവാൻ ശങ്കർ രാജക്കു കേരളത്തിലും വലിയ ആരാധകവൃന്ദമാണുള്ളത്. ഒട്ടേറെ വമ്പൻ ഹിറ്റ് ഗാനങ്ങൾക്ക് ഈണം നൽകിയ യുവാൻ ശങ്കർ രാജ ഒരുക്കിയ പശ്‌ചാത്തല സംഗീതങ്ങൾക്കും ആരാധകരേറെയാണ്. 1997 ഇൽ അരവിന്ദൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവാൻ പിന്നീട് പൂവെല്ലാം കേട്ടുപാർ, ദീന, തുള്ളുവതോ ഇളമൈ, നന്ദ, മൗനം പേസിയതെ, കാതൽ കൊണ്ടെയ്‌ൻ, 7 ജി റൈൻബൗ കോളനി, മന്മഥൻ, സണ്ടക്കോഴി, പുതുപ്പേട്ടൈ, പട്ടിയൽ, വല്ലവൻ, പരുത്തിവീരൻ, താമരൈഭരണി, ദീപാവലി, ബില്ല, സരോജ, യാരടി നീ മോഹിനി, അനേകൻ, പയ്യ, ഗോവ, ആരണ്യകാണ്ഡം, മങ്കാത്ത, ആരംഭം, അഞ്ചാൻ, മാരി 2 , എൻ ജി കെ, മാനാട് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ തമിഴിലെ സൂപ്പർ സംഗീതസംവിധായകരിൽ ഒരാളായി മാറി. അതിൽ തന്നെ അജിത്- വെങ്കട് പ്രഭു ചിത്രം മങ്കാത്തക്കു വേണ്ടി യുവാൻ നൽകിയ ഈണം ഇന്നും ആഘോഷിക്കപ്പെടുകയാണ്.
ഇപ്പോഴിതാ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് യുവാൻ ശങ്കർ രാജ എന്ന വാർത്തകളാണ് വരുന്നത്. ഒഫീഷ്യലായി സ്ഥിതീകരണം വന്നിട്ടില്ലെങ്കിലും, ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഹനുമാൻ ഗിയറിനു സംഗീതമൊരുക്കുന്നത് യുവാൻ ആണെന്നാണ് സൂചന. വില്ലാളിവീരനെന്ന ദിലീപ് ചിത്രമൊരുക്കിയ സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആർ ബി ചൗധരിയുടെ നിർമ്മാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസാണ്. അവരുടെ 96 ആം ചിത്രമായാണ് ഹനുമാൻ ഗിയർ വരുന്നത്. ഒരു മഡ് റേസർ കഥാപാത്രമായാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ വേഷമിടുന്നതെന്നാണ് സൂചന. ഒരു ജീപ്പിന് മുകളിൽ തിരിഞ്ഞ് നിന്ന്, ഒരു കൈ പൊക്കിക്കൊണ്ട് നിൽക്കുന്ന ഫഹദ് ഫാസിലിനെയാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.