മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഈ വർഷം സെപ്റ്റംബർ മാസത്തിൽ തന്റെ 68 ആം ജന്മദിനം ആഘോഷിക്കും. എന്നാൽ അതിനു അൻപത് ദിവസം മുൻപേ തന്നെ മമ്മൂട്ടി ആരാധകർ മമ്മൂട്ടിയുടെ ജന്മദിനത്തിന് ഇനി അൻപത് നാൾ എന്ന പേരിൽ ഒരു ട്വിറ്റെർ ഹാഷ് ടാഗ് ക്യാമ്പയിൻ നടത്തി. കടുത്ത മമ്മൂട്ടി ആരാധകനായ സംവിധായകൻ അജയ് വാസുദേവ്, നടി അനു സിതാര എന്നിവരുടെ പിന്തുണയോടെ വലിയ സെലിബ്രിറ്റി പബ്ലിസിറ്റിയോടെ ആണ് മമ്മൂട്ടി ആരാധകർ ഈ ട്വിറ്റെർ ക്യാമ്പയിൻ നടത്തിയത്. ഇപ്പോഴിതാ ആ ക്യാമ്പയിനിൽ ആന്ധ്രയിൽ നിന്നുള്ള വൈ എസ് ആർ ആരാധകരും പങ്കെടുത്തതോടെ ക്യാമ്പയിൻ വലിയ വിജയം നേടിയിരിക്കുകയാണ്.
ഈ വർഷം ആണ് അന്തരിച്ച മുൻ ആന്ധ്ര മുഖ്യമന്ത്രി ആയിരുന്ന വൈ എസ് ആറിന്റെ ജീവിത കഥ യാത്ര എന്ന പേരിൽ ചലച്ചിത്ര രൂപത്തിൽ റീലീസ് ചെയ്തത്. മമ്മൂട്ടി ആണ് ആ ചിത്രത്തിൽ വൈ എസ് ആറിന്റെ വേഷം അവതരിപ്പിച്ചത്. ഈ വർഷം നടന്ന ആന്ധ്ര നിയമ സഭ തിരഞ്ഞെടുപ്പിൽ വൈ എസ് ആറിന്റെ മകൻ ജഗൻ നയിച്ച കോൺഗ്രസ് അധികാരത്തിൽ വരികയും ചെയ്തു. ഇപ്പോഴിതാ മമ്മൂട്ടിക്ക് അൻപത് ദിവസം മുമ്പേ ജന്മദിന ആശംസകൾ നേർന്ന വൈ എസ് ആരാധകരുടെ ട്വീറ്റ് വൈറൽ ആവുകയാണ്. വൈ എസ് ആറിനോടുള്ള അവരുടെ സ്നേഹം വൈ എസ് ആർ ആയി മികച്ച പ്രകടനം കാഴ്ച വെച്ച മലയാളത്തിന്റെ ഈ മഹനടനും ലഭിക്കുന്ന അഭിമാനം നൽകുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.