നവാഗതനായ ജോഷി തോമസ് പള്ളിക്കൽ യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം നാം ഏറെ ശ്രദ്ധേയമായി മാറുകയുയാണ്. ജെ. ടി. പി ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ ശബരീഷ് വർമ്മ, രാഹുൽ മാധവ്, നോബി, ടോണി തുടങ്ങിയവരാണ് നായകന്മാർ. അദിതി രവി, ഗായത്രി സുരേഷ്, മെറീന മൈക്കിൾ തുടങ്ങിയവരാണ് നായികമാർ. മുൻ നിര താരങ്ങളായ രഞ്ജി പണിക്കർ, തമ്പി കണ്ണന്താനം, നന്ദു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിൽ വിനീത് ശ്രീനിവാസനും ടോവിനോ തോമസും ഗൗതം മേനോനും അദിതി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഹാരിസ്, അനിൽ കുമാർ, ശ്യാമ, മുരളി കൃഷ്‌ണൻ തുടങ്ങി കുറച്ചു സുഹൃത്തുക്കളുടെ കഥപറയുന്നു. കോളേജിലേക്ക് പഠനത്തിനായി വിവിധ സാഹചര്യങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഇവർ പിന്നീട് സൗഹൃദത്തിൽ ആവുന്നതും ഇവർ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണുവാനായി ഇവർ നടത്തുന്ന യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.
സംവിധായകന്റെ വാക്കുകൾ പോലെ തന്നെ ചിത്രം തീർത്തും വ്യത്യസ്തമായൊരുന്നു പ്രമേയവും അവതരണവുമാണ് കാഴ്ചവെക്കുന്നത്. അനാവശ്യ പ്രണയമോ ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത വളരെ മികച്ച ഒരു ചിത്രമായി നാം മാറുന്നുണ്ട്. ചിത്രത്തിൽ വളരെ മികച്ച പ്രകടനമാണ് യുവതാരങ്ങൾ ഏവരും കാഴ്ചവച്ചിരിക്കുന്നത്. ചിത്രത്തിലെ നോബി, സൈജു കുറുപ്പ് എന്നിവരുടെ പ്രകടനം വലിയ കയ്യടി നേടികൊടുക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം മികച്ചു നിന്നു. പുതു ചിത്രങ്ങൾ ദ്വയാർത്ഥ പ്രയോഗങ്ങളിലേക്കും മോശം കാഴ്ചകളിലേക്കും വഴി മാറുമ്പോൾ സൗഹൃദത്തിന്റെ പുത്തൻ മാതൃകകൾ തീർക്കുന്ന നാം പ്രേക്ഷകർക്ക് പ്രിയങ്കരമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ചിത്രം യുവാക്കൾ വലിയ തോതിൽ ഏറ്റെടുത്ത് കഴിഞ്ഞു എന്ന് പറയാം.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.