മലയാള സിനിമാ അഭിനേതാക്കളുടെ അസോസിയേഷൻ ആയ ‘അമ്മ ഒരിക്കൽ കൂടി സ്റ്റേജ് ഷോ നടത്താൻ പോവുകയാണ്. മഴവിൽ മനോരമയുമായി സഹകരിച്ചു ‘അമ്മ മഴവില്ല് എന്ന പേരിൽ അഞ്ചു മണിക്കൂറോളം നീളുന്ന വമ്പൻ സ്റ്റേജ് പ്രോഗ്രാം നടക്കാൻ പോകുന്നത് ഈ വരുന്ന മെയ് ആറിന് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ആണ്. മോഹൻലാലും , മമ്മൂട്ടിയുമുൾപ്പെടെ മലയാളത്തിലെ ഒട്ടുമിക്ക നടീനടമാരും ഈ സ്റ്റേജ് ഷോയുടെ ഭാഗമായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഏപ്രിൽ 27 മുതൽ ഏവരും കൊച്ചിയിൽ ഈ സ്റ്റേജ് ഷോക്ക് വേണ്ടിയുള്ള പരിപാടികളുടെ റിഹേഴ്സൽ തിരക്കുകളിൽ ആണ്. പതിവുപോലെ തന്നെ റിഹേഴ്സൽ ക്യാമ്പിലേയും സൂപ്പർ താരം മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ ആണ്. ‘അമ്മ ഷോ റിഹേഴ്സൽ തുടങ്ങിയപ്പോൾ മുതൽ അവിടെ നിന്ന് വരുന്ന ഓരോ ഫോട്ടോകളിലും, വിഡിയോകളിലും മോഹൻലാൽ നിറഞ്ഞു നിൽക്കുകയാണ്.
മോഹൻലാലിനൊപ്പം സെല്ഫിയെടുക്കാനും അത് സോഷ്യൽ മീഡിയ വഴി പങ്കു വെക്കാനും ഓരോ താരങ്ങളും മത്സരിക്കുകയാണ്. ആ ഓരോ സെൽഫികളും ഫോട്ടോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കാളിദാസ് ജയറാം , സൗബിൻ ഷാഹിർ, ദുർഗ കൃഷ്ണ, അജു വര്ഗീസ്, നീരജ് മാധവ്, സാനിയ, തുടങ്ങി ഒട്ടനവധി പേരോടൊപ്പമുള്ള മോഹൻലാലിൻറെ ഫോട്ടോകൾ ആണ് പുറത്തു വന്നത്. അതോടൊപ്പം തന്നെ നമിത പ്രമോദ്, ഹണി റോസ്, ഷംന കാസിം എന്നിവരോടൊപ്പം മോഹൻലാൽ നൃത്തം പരിശീലിക്കുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമാണ്.
ഈ പ്രായത്തിലും യുവാക്കളെ പോലെ നൃത്തം ചെയ്യുന്ന മോഹൻലാൽ അത്ഭുതമാവുകയാണ്. കഴിഞ്ഞ രണ്ടു ‘അമ്മ ഷോയിലും കയ്യടി നേടിയതും ഷോയിലെ താരമായതും മോഹൻലാൽ ആയിരുന്നു. പാട്ടും നൃത്തവും സ്കിറ്റുമെല്ലാമായി മോഹൻലാൽ പ്രേക്ഷകരുടെ മനസ്സ് കവർന്നു. ഇത്തവണയും മോഹൻലാലിനെ തന്നെ കേന്ദ്രീകരിച്ചാണ് ഷോ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംവിധായകൻ സിദ്ദിഖ് ആണ് ഷോ ഡയറക്ടർ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.