നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലെത്തിയ യുവ നടനാണ് വെങ്കിടേഷ് വി പി. മോഹൻലാൽ നായകനായ ഒടിയൻ, കുഞ്ചാക്കോ ബോബൻ നായകനായ ലാൽ ജോസ് ചിത്രം തട്ടിൻപുറത്തു അച്യുതൻ എന്നിവയിൽ ചെറിയ വേഷങ്ങൾ ചെയ്ത വെങ്കിടേഷ് വിധു വിൻസെന്റ് ഒരുക്കിയ സ്റ്റാൻഡ് അപ് എന്ന ചിത്രത്തിലൂടെയാണ് വലിയ പ്രേക്ഷക ശ്രദ്ധ നേടിയത്. ആ ചിത്രത്തിലെ അമൽ എന്ന കഥാപാത്രം ഈ നടന് വലിയ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. ഇപ്പോഴിതാ ആ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിൽ, അന്നത്തെ മുഖ്യാതിഥി ആയെത്തിയ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഒപ്പമുള്ള നിമിഷങ്ങൾ പങ്കു വെക്കുകയാണ് വെങ്കിടേഷ്. ലാലേട്ടനേയും മമ്മുക്കയേയുമൊക്കെ കണ്ടാണ് നമ്മുക്ക് അഭിനേതാവാകണം എന്നുള്ള മോഹം തോന്നിയതെന്നും അപ്പോൾ അവരിലൊരാൾ നമ്മുടെ തൊട്ടടുത്ത് വന്നിരുന്നു സംസാരിക്കുന്ന നിമിഷത്തെ സന്തോഷത്തെ കുറിച്ച് വിവരിക്കാൻ വാക്കുകളില്ല എന്നാണ് വെങ്കിടേഷ് പറയുന്നത്.
താൻ മമ്മുക്കയുടെ തൊട്ടടുത്ത് ഇരുന്നെന്നും, അദ്ദേഹത്തെ കെട്ടിപിടിച്ചെന്നും വെങ്കിടേഷ് പറയുന്നു. തന്നോട് അദ്ദേഹം ചോദിച്ചത് വീട് എവിടെയാണെന്നാണ്. തനിയാവർത്തനവും വാത്സല്യവും ഒരു വടക്കൻ വീരഗാഥയുമൊക്കെ കണ്ടു നമ്മൾ ഏറെ ഇഷ്ട്ടപെട്ട മമ്മൂട്ടി എന്ന മനുഷ്യൻ തന്നോട് ആ ചോദ്യമൊക്കെ ചോദിച്ചപ്പോൾ, കിളി പോയ അവസ്ഥയായിരുന്നു തനിക്കെന്നാണ് വെങ്കിടേഷ് പറയുന്നത്. വെങ്കിടേഷിന് മലയാള സിനിമയിൽ മികച്ച ഒരു ഭാവിയുടെന്നും മമ്മൂട്ടി ഓഡിയോ ലോഞ്ചിനിടയിൽ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ഏതായാലും ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മലയാളത്തിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ യുവ നടൻ. ദാസ് ക്യാപിറ്റൽ എന്ന ചിത്രമാണ് ഇനി വെങ്കിടേഷിന്റെതായി ഒരുങ്ങുന്ന ചിത്രം.
ഫോട്ടോ കടപ്പാട്: Ajmal Photography
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.