കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രമാണ് ശ്രീ ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന വില്ലൻ എന്ന ചലച്ചിത്രം. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രം ഈ വരുന്ന ദീപാവലിക്ക് മൂന്നു ഭാഷകളിൽ ഒരേ സമയം വമ്പൻ റിലീസിന് തയ്യാറെടുക്കയാണ്. വലിയ ബഡ്ജറ്റിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ സ്റ്റൈലിഷ് ക്രൈം ത്രില്ലർ നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷ് ആണ്. ഒപ്പം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ സംഗീത സംവിധായകരായ ടീം ഫോർ മ്യൂസിക് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഒരു മാസം മുൻപേ തന്നെ മലയാള സിനിമയിലെ ഇതുവരെയുള്ള എല്ലാ ഓഡിയോ റൈറ്റ് റെക്കോർഡുകളും കാറ്റിൽ പറത്തിക്കൊണ്ട് 50 ലക്ഷം രൂപയ്ക്കു ഈ ചിത്രത്തിന്റെ മ്യൂസിക് റൈറ്സ് ബോളിവുഡ് ഭീമന്മാരായ ജംഗ്‌ളീ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ഇപ്പോളിതാ മറ്റൊരു വമ്പൻ റെക്കോർഡ് കൂടി ഈ ചിത്രം റിലീസിന് മുൻപേ തന്നെ നേടി കഴിഞ്ഞു.
ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ് ഒരു കോടി രൂപയ്ക്കാണ് വിറ്റു പോയിരിക്കുന്നത്. മലയാള സിനിമയുടെ ഇന്നേവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഡബ്ബിങ് റൈറ്റ് ആണ് ഈ ചിത്രം സ്വന്തമാക്കിയിരിക്കുന്നതു. ഈ ചിത്രത്തിന്റെ മലയാളം വെർഷന്റെ സാറ്റലൈറ്റ് റൈറ്റ് സൂര്യ ടി വി സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്, തെലുഗ് വേര്ഷനുകളും ഉള്ള ഈ ചിത്രത്തിന് അവിടെ നിന്നും വലിയ തുകയാണ് സാറ്റലൈറ്റ് റൈറ്റ് ആയി ഓഫർ ചെയ്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസിന് മുൻപേ തന്നെ മുടക്കു മുതലിന്റെ പകുതിയോളം ഈ ചിത്രം പലവിധ റൈറ്സ് വഴി നേടുമെന്നാണ് ഇൻഡസ്ട്രിയിൽ നിന്നുള്ള വിവരങ്ങൾ പറയുന്നത്.
മോഹൻലാലിന് പുറമെ, മഞ്ജു വാര്യർ, തമിഴ് നടൻ വിശാൽ, ഹൻസിക മൊട്‍വാനി, തെലുങ്കു നടൻ ശ്രീകാന്ത്, രാശി ഖന്ന, ചെമ്പൻ വിനോദ്, അജു വര്ഗീസ്, സിദ്ദിഖ്, രഞ്ജി പണിക്കർ തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയിൽ ആദ്യമായി 8 k ക്യാമെറയിൽ ചിത്രീകരിച്ച സിനിമ എന്ന ബഹുമതിയും വില്ലന് ഉള്ളതാണ്. മാത്യു മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസർ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഓണത്തിന് എത്തും. ഒക്ടോബര് 18 നു ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോഴത്തെ സൂചനകൾ.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.