റിലീസിന് മുൻപേ റെക്കോർഡുകളുടെ പെരുമഴ തീർക്കുകയാണ് മോഹൻലാൽ നായകനായ വില്ലൻ. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഈ വരുന്ന ഒക്ടോബര് 27 നു പ്രദർശനം ആരംഭിക്കുകയാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ സ്റ്റൈലിഷ് ക്രൈം ത്രില്ലറിൽ മോഹൻലാലിനൊപ്പം വിശാൽ, മഞ്ജു വാര്യർ, ഹൻസിക, രാശി ഖന്ന, ശ്രീകാന്ത്, സിദ്ദിഖ്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, അജു വർഗീസ് എന്നിവരും വേഷമിട്ടിരിക്കുന്നു.
തമിഴിലും തെലുങ്കിലും കൂടി ഇറക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി പൂർണ്ണമായും 8 K റെസൊല്യൂഷനിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ്. റിലീസിന് മുൻപേ തന്നെ സൂര്യ ടിവിയിൽ നിന്ന് 7 കോടി രൂപ സാറ്റലൈറ്റ് റൈറ്സ് നേടി റെക്കോർഡ് സൃഷ്‌ടിച്ച ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും മലയാളത്തിലെ പുതിയ റെക്കോർഡ് ആണ്. 50 ലക്ഷം രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ജംഗലീ മ്യൂസിക് സ്വന്തമാക്കിയത്.
ഇപ്പോൾ ഇതാ ഹിന്ദി ഡബ്ബിങ് റൈറ്റ്സിലും ഈ ചിത്രം റെക്കോർഡ് നേടിയിരിക്കുകയാണ്. ഒരു കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് വിറ്റു പോയത് എന്ന് ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ചിത്രത്തോടടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവര പ്രകാരം 3 കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് വിറ്റു പോയത്.
മലയാളത്തിൽ ഇത് വരെ ഒരു ചിത്രത്തിന് പോലും ഒരു കോടി രൂപ പോലും ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് ലഭിച്ചിട്ടില്ല എന്നിരിക്കെ വമ്പൻ റെക്കോർഡ് ആണ് വില്ലൻ നേടിയിരിക്കുന്നത്.
ഇതോടെ ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനസ് 10.5 കോടി രൂപയായി ഉയർന്നിരിക്കുകയാണ്. 15 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നടത്തിയ പുലി മുരുകന് ശേഷം മലയാളത്തിൽ ഏറ്റവും വലിയ പ്രീ-റിലീസ് ബിസിനസ് നടത്തിയ ചിത്രമായി മാറിയിരിക്കുകയാണ് ഈ മോഹൻലാൽ ചിത്രം. റോക്ക് ലൈൻ വെങ്കടേഷ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.