ഇന്ത്യൻ മുഴുവൻ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ന് കെ ജി എഫ് 2 . റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന ഈ ചിത്രം ഏപ്രിൽ പതിനാലിന് ആണ് അഞ്ചു ഭാഷകളിൽ ലോകം മുഴുവൻ റിലീസ് ചെയ്യുക. റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ് ആണ് ഇപ്പോൾ ഈ ചിത്രത്തിന് ലഭിക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഇരുനൂറു കോടി കളക്ഷൻ നേടി കന്നഡ സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. ഇപ്പോൾ ഈ ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടു മുൻപത്തെ ദിവസം തന്നെ ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന തമിഴ് ചിത്രവും ആഗോള റിലീസ് ആയി എത്തുകയാണ്. ബീസ്റ്റും കെ ജി എഫ് 2 ഉം തമ്മിലുള്ള ബോക്സ് ഓഫീസ് യുദ്ധത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് തന്നെ. ഇപ്പോഴിതാ അതിനെ കുറിച്ച് യാഷും മനസ്സ് തുറക്കുകയാണ്.
കെ.ജി.എഫിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ക്യു.എ സെഷനിലെ യഷിന്റെ വാക്കുകളാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്. വിജയ് ചിത്രത്തോടൊപ്പം ക്ലാഷ് റിലീസായി കെ.ജി.എഫുമെത്തുകയാണ്, എന്തു തോന്നുന്നു എന്ന ചോദ്യത്തിന്, ഏത് സിനിമ കാണണമെന്ന് ആളുകളാണ് തീരുമാനിക്കുന്നത് എന്നായിരുന്നു യാഷ് മറുപടി പറഞ്ഞത്. ക്ലാഷ് റിലീസ് എന്നത് ആരുടെയും നിയന്ത്രണത്തിൽ അല്ല എന്നും കെ.ജി.എഫിന്റെ റിലീസ് എട്ട് മാസം മുമ്പ് തന്നെ തീരുമാനിച്ചത് ആണെന്നും, ഇപ്പോൾ ഇങ്ങനെ ഒരു ക്ലാഷ് വരുമെന്ന് അന്ന് പ്രതീക്ഷിച്ചതു അല്ല എന്നും യാഷ് വെളിപ്പെടുത്തി. അതിനെ കുറിച്ച് താൻ ചിന്തിക്കുന്നുമില്ല എന്നും യാഷ് പറയുന്നു. പ്രേക്ഷകർ എല്ലാ സിനിമയും കാണണം എന്നും തന്റെ സിനിമ റിലീസ് ചെയ്യുന്നതുകൊണ്ട് മാത്രം മറ്റാരുടേയും സിനിമ കാണരുതെന്ന് താൻ ഒരിക്കലും പറയില്ല എന്നും യാഷ് വിശദീകരിച്ചു. തന്റെ സിനിമ കാണണം, ഒപ്പം നല്ലതു ആണേൽ മറ്റു ചിത്രങ്ങളും കാണണം എന്നും യാഷ് പറഞ്ഞു.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
This website uses cookies.