ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകരെ ത്രസിപ്പിച്ച കെ ജി എഫിന് ശേഷം ഇപ്പോൾ അതിന്റെ രണ്ടാം ഭാഗം റിലീസ് ആവാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. റോക്കിങ് സ്റ്റാർ യഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ഈ ചിത്രം വരുന്ന ഏപ്രിൽ പതിനാലിന് ആണ് ആഗോള റിലീസ് ആയി എത്തുക. ഇതിന്റെ ഒന്നാം ഭാഗത്തിന്റെ വിജയത്തില്‍ ഏറ്റവും വലിയ പങ്കു വഹിച്ചത് അതിന്റെ ആക്ഷൻ സീനുകളും ഒപ്പം അതിലെ കിടിലൻ ഡയലോഗുകളുമായിരുന്നു. നാടകീയമായിരുന്നു എങ്കിലും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഡയലോഗുകൾ ആയിരുന്നു കെ ജി എഫ് ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഈ രണ്ടാം ഭാഗത്തിലും അത്തരം ഡയലോഗുകൾ ഉണ്ടാകുമെന്നാണ് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നത്. ട്രെയ്ലറിലൂടെ പുറത്തു വന്ന ഡയലോഗുകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.
രണ്ടാം ഭാഗത്തില്‍, ചിത്രത്തിലെ നായക കഥാപാത്രമായ റോക്കിയുടെ മിക്ക ഡയലോഗുകളും, നായകനായ യഷ് തന്നെയാണ് എഴുതിയിരിക്കുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകന്‍ പ്രശാന്ത് നീല്‍. ഈ ചിത്രത്തിന്റെ ട്രൈലെർ ലോഞ്ച് ചടങ്ങിൽ വെച്ചാണ് അദ്ദേഹം ഈ കാര്യം പുറത്തു പറഞ്ഞത്. മാര്‍ച്ച് 27നാണ് കെ.ജി.എഫിന്റെ ട്രെയ്‌ലര്‍ പുറത്തു വിട്ടത്. മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിൽ ആണ് ഈ ട്രൈലെർ പുറത്തു വന്നത്. യഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ടന്‍, ശ്രിനിഥി ഷെട്ടി, പൃഥ്വിരാജ് തുടങ്ങിയവര്‍ പങ്കെടുത്ത ട്രൈലെർ ലോഞ്ച് ബാംഗ്ലൂരിൽ വെച്ചാണ് നടന്നത്. മാളവിക അവിനാശ്, ഈശ്വരി റാവു എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ റിലീസ് അപ്ഡേറ്റ്…
മലബാറിലെ യുവതലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി ഫെമിനിച്ചി ഫാത്തിമയിൽ ഷാന എന്ന കഥാപാത്രം അവതരിപ്പിച്ച ബബിത ബഷീർ പ്രേക്ഷകരെ ഒറ്റൊറ്റ സീനിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും…
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്റർ റിലീസ്…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഹിന്ദി പതിപ്പും ബ്ലോക്ക്ബസ്റ്റർ ഹിറ്റ്. വൈകി റിലീസ് ചെയ്ത ഹിന്ദി പതിപ്പിന് റിലീസ് ചെയ്ത…
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
This website uses cookies.