നിവിൻ പോളി, ആസിഫ് അലി എന്നിവരെ നായകന്മാരാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ വിജയകുതിപ്പ് തുടരുകയാണ്. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിൽ കഥ പറയുന്ന ഈ ചിത്രം, ഫാന്റസിയും ടൈം ട്രാവലും ആഴമേറിയ ഒരു പ്രമേയവും ഹാസ്യത്തിൽ പൊതിഞ്ഞാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമയായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈന്‍ തിരക്കഥ രചിച്ച ചിത്രം കൂടിയാണ്. പോളി ജൂനിയർ പിക്ചർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരനായ എൻ എസ് മാധവനാണ്. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് ഈ ചിത്രം കണ്ടതിനു ശേഷമുള്ള അഭിപ്രായം അദ്ദേഹം പങ്കു വെച്ചത്.
സാഹിത്യ കൃതികൾ സിനിമയാവുന്നത് ഒരുകാലത്ത് മലയാളത്തില്‍ സാധാരണമായിരുന്നെന്നും എന്നാല്‍ ഇന്ന് അതല്ല അവസ്ഥയെന്നും അദ്ദേഹം കുറിക്കുന്നു. ഇപ്പോൾ എം മുകുന്ദന്‍റെ കഥ സിനിമാരൂപത്തിലാക്കി മഹാവീര്യര്‍ അത് വീണ്ടും സാധ്യമാക്കിയിരിക്കുന്നു എന്നാണ് എൻ എസ് മാധവൻ പറയുന്നത്. ഈ ചിത്രം കാണുക എന്നും മഹാവീര്യർ രസമുള്ളതും വിചിത്രമായതും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് വലിയ നിരൂപക പ്രശംസയാണ് ലഭിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.