മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലുസിഫെർ നാലു ദിവസം കൊണ്ട് 54 കോടി കടന്നു മലയാള സിനിമയിൽ 100 കോടി കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമാവാനായി കുതിക്കുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം രചിച്ചത് മുരളി ഗോപി ആണ്. ഗംഭീര തിരക്കഥാ രചയിതാവ് എന്ന് ഏവരും അംഗീകരിച്ച ആളാണ് മുരളി ഗോപി എങ്കിലും വാണിജ്യ വിജയം നേടുന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിൽ സംഭവിച്ചില്ല എന്നത് നിരാശ ഉണ്ടാക്കുന്ന കാര്യമായിരുന്നു. എന്നാൽ മലയാള സിനിമയുടെ ചക്രവർത്തി മോഹൻലാലിനൊപ്പം മുരളി ഗോപി ഒത്തു ചേർന്നപ്പോൾ, അതിനു പൃഥ്വിരാജ് ഒരു ഗംഭീര ദൃശ്യഭാഷ ഒരുക്കിയപ്പോൾ ലുസിഫെർ ചരിത്രം ആയി മാറി.
ലുസിഫെർ കണ്ടപ്പോൾ മുതൽ പ്രേക്ഷകർ ചോദിക്കുന്ന കാര്യമാണ് ഇതിനു ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത്. ഇപ്പോഴിതാ പ്രേക്ഷകർക്കും ആരാധകർക്കും പ്രതീക്ഷ നൽകുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റുമായി മുരളി ഗോപി എത്തിയിരിക്കുകയാണ്. ലുസിഫെറിന് പ്രേക്ഷകർ നൽകിയ ചരിത്ര വിജയത്തിന് നന്ദി പറയുന്നു എന്നും ഇനിയും ഈ കൂട്ടുകെട്ടിൽ നിന്നു കൂടുതൽ പ്രതീക്ഷിക്കാം എന്നും പറഞ്ഞു കൊണ്ട് പൃഥ്വിരാജിനൊപ്പം നിൽക്കുന്ന ഒരു ചിത്രവും മുരളി ഗോപി പങ്കു വെച്ചിട്ടുണ്ട്. ആ വാക്കുകളെ ശെരി വെച്ചു കൊണ്ട് കൂടുതൽ പ്രതീക്ഷിക്കാം എന്നു പറഞ്ഞു കൊണ്ട് പൃഥ്വിരാജ് ആ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു. അതോടു കൂടി ലുസിഫെറിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ജീവിതത്തിലെ ഒരു പ്രത്യേക ഭാഗം ലുസിഫെർ രണ്ടാം ഭാഗം ആയി വരുമോ എന്നറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.