മലയാളത്തിന്റെ ലേഡി സൂപ്പർ സാർ മഞ്ജു വാര്യർ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ആയിഷ. പാൻ ഇന്ത്യൻ ലെവലിൽ ആണ് ഈ ചിത്രം ഒരുക്കുന്നത്. ഇന്തോ – അറബിക് ചിത്രമായി ഒരുക്കുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഗൾഫിലെ റാസൽ ഖൈമയിൽ ആണ് ഈ കഴിഞ്ഞ ഫെബ്രുവരി ആദ്യം ഇതിന്റെ ചിത്രീകരണം ആരംഭിച്ചത്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ഈ സിനിമ മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും എത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്. എം ജയചന്ദ്രൻ സംഗീതം ഒരുക്കുന്ന ആയിഷ എന്ന ചിത്രത്തിൽ നൃത്ത സംവിധായകനായി ഇന്ത്യയുടെ മൈക്കൽ ജാക്ക്സൺ എന്നറിയപ്പെടുന്ന, നടനും സംവിധായകനുമായ പ്രഭുദേവയാണ് എത്തുന്നത്.
തന്റെ കരിയറിന്റെ തുടക്കത്തിൽ, ജയരാജ് ഒരുക്കിയ ജോണി വാക്കർ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയിൽ എന്ന ഗാനത്തിന് നൃത്ത സംവിധാനം ചെയ്തു മലയാളത്തിൽ എത്തിയ പ്രഭുദേവ പിന്നീട് സന്തോഷ് ശിവൻ ചിത്രമായ ഉറുമിയിൽ ആണ് മലയാള സിനിമയുടെ ഭാഗമായത്. ആഷിഫ് കക്കോടി രചിച്ച ആയിഷ എന്ന ചിത്രത്തിൽ മജ്ഞു വാര്യർക്കു ഒപ്പം രാധിക, സജ്ന, പൂർണിമ , ലത്തീഫ( ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ് ), സറഫീന (നൈജീരിയ) സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അഭിനയിക്കുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ, ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു ശർമ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് അപ്പു എൻ ഭട്ടതിരിയാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.