‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അനശ്വര. തന്റെ ഏറ്റവും വലിയ സ്വപ്നം ഈയിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുജാതയുടെ മകളായി മലയാള സിനിമാ ലോകത്തേക്ക് എത്തിയ ഈ കൊച്ചുസുന്ദരി വെളിപ്പെടുത്തുകയുണ്ടായി. ദുൽഖർ സൽമാന്റെ കട്ട ഫാനാണ് അനശ്വര. ‘ചാർളി’ ആണ് ഇഷ്ടസിനിമ. കൂടെ അഭിനയിക്കണം എന്നാണ് ഏറ്റവും വലിയ ആഗ്രഹം. അതിന് കഴിഞ്ഞില്ലെങ്കിൽ ഒന്ന് കണ്ടാലെങ്കിലും മതിയെന്നും അനശ്വര വ്യക്തമാക്കുന്നു.
പയ്യന്നൂര്‍ സെന്റ് മേരീസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അനശ്വര. ഉദാഹരണം സുജാതയില്‍ അഭിനയിക്കുന്നതിനു മുന്‍പ് ഒരു ഷോര്‍ട്ട് ഫിലിമിൽ ഈ മിടുക്കി അഭിനയിച്ചിരുന്നു. ഓഡീഷന് വഴി തിരഞ്ഞെടുത്താണ് ‘ഉദാഹരണം സുജാത’യിലേക്ക് ചിത്രത്തിലേക്ക് എത്തിയത്.
തനി കണ്ണൂര്‍ സ്ലാങ്ങില്‍ സംസാരിക്കുന്ന അനശ്വര തിരുവന്തപുരത്തെ ചെങ്കല്‍ച്ചൂള നിവാസിയായ ആതിരയായി മാറാന്‍ ഏറെ തയ്യാറെടുപ്പുകള്‍ എടുത്തിരുന്നു. എപ്പോളും സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു വായാടിയാണ് താനെന്നാണ് അനശ്വര പറയുന്നത്.
അമ്മയുമായി എപ്പോളും വഴക്കാണെങ്കിലും ചിത്രത്തിലേത് പോലെ അമ്മയെ വിഷമിപ്പിക്കാറില്ല. പഠിക്കാന്‍ പറഞ്ഞ് അടി ഉണ്ടാക്കുമെങ്കിലും മോശമില്ലാതെ പഠിക്കുന്ന കുട്ടിയാണ് താനെന്നും അനശ്വര പറയുന്നു.
ആറാം തമ്പുരാന് എന്ന ചിത്രം കണ്ടപ്പോള്‍ മുതല്‍ മഞ്ജു വാര്യർ എന്ന നടി മനസ്സില്‍ കേറിയതാണ്. എന്നെങ്കിലും നേരിട്ട് കാണാന്‍ ആഗ്രഹിച്ചിരുന്നു. മഞ്ജു ചേച്ചിയെ കാണാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്. എപ്പോഴും ചിരിച്ചിട്ടാണ് ചേച്ചി ഉണ്ടാവുക. അത് കാണുമ്പോള്‍തന്നെ പോസിറ്റീവ് എനര്‍ജിയാണെന്നും അനശ്വര കൂട്ടിച്ചേർക്കുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.