പ്രിയദർശൻ- മോഹൻലാൽ ടീം ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം അടുത്ത മാസം പതിമൂന്നിന് തീയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. റിലീസിന് മുൻപേ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയെടുത്ത മരക്കാർ, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രവും, ഏറ്റവും വലിയ റിലീസുമായിരിക്കും. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ, ഒരു ലിറിക്കൽ സോങ് വീഡിയോ, സോങ് ടീസർ എന്നിവ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മൂന്നു സംഘട്ടന സംവിധായകരിൽ ഒരാളായ തായ് ആക്ഷൻ കിംഗ് സുമ്രത് മൂവേങ്പുട് ഈ ചിത്രത്തെ കുറിച്ചും, ഇതിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ്. ത്യാഗരാജൻ മാസ്റ്റർ, കാസു നേട എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു സംഘട്ടന സംവിധായകർ.
മരക്കാരിൽ ജോലി ചെയ്തത് വഴി ഇന്ത്യയെ കുറിച്ചും, ഇന്ത്യയിലെ ആയോധനകലകളെ കുറിച്ചും ആയുധങ്ങളെ കുറിച്ചും സംസ്കാരങ്ങളെ കുറിച്ചും അഭിനേതാക്കളെ കുറിച്ചുമെല്ലാം ഏറെ പഠിക്കാനായി എന്നും ഇന്ത്യൻ ആയോധന കലകളെ കുറിച്ച് വലിയ മുൻധാരണ ഇല്ലായിരുന്നതിനാൽ ഈ ചിത്രത്തിൽ ചേരുന്നതിനു മുൻപ് വലിയ റിസർച് നടത്തിയിരുന്നു എന്നും സുമ്രത് പറയുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ അനുയോജ്യനാണ് മോഹൻലാൽ എന്നും, ഓരോ ആക്ഷൻ രംഗത്തിനു മുൻപും റിഹേഴ്സലുകൾ നോക്കേണ്ടിയിരുന്നു എങ്കിലും അദ്ദേഹം അതെല്ലാം വളരെ വേഗം പഠിച്ചു എന്നും സുമ്രത് പറഞ്ഞു. ചിത്രത്തിലെ ആക്ഷൻ സീനുകൾ വേഗത്തിൽ പൂർത്തിയാക്കാൻ അത് സഹായിച്ചു എന്നും സുമ്രത് വിശദീകരിച്ചു. മികച്ച ചിത്രത്തിനും വി എഫ് എക്‌സിനും വസ്ത്രാലങ്കാരത്തിനുമുള്ള ദേശീയ അവാർഡ് ലഭിച്ച ഈ ചിത്രത്തിന് മികച്ച നൃത്ത സംവിധാനം, വി എഫ് എക്സ്, ഡബ്ബിങ് എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.