വനിതാശിശുവികസന വകുപ്പിന്റെ ഇനി വേണ്ട വിട്ടുവീഴ്ച എന്ന പേരിലുള്ള ക്യാമ്പയിന്‍ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. സ്ത്രീവിരുദ്ധമായ ചിന്തകളുടെ പൊളിച്ചെഴുത്തുകള്‍ സിനിമയിലും ആവശ്യമാണെന്ന് കാണിച്ചാണ് അവർ തങ്ങളുടെ പുതിയ പരസ്യം പുറത്തു വിട്ടിരിക്കുന്നത്. രഞ്ജിത് രചിച്ചു, ഷാജി കൈലാസ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി 2000 ഇൽ റിലീസ് ചെയ്ത ചിത്രമാണ് നരസിംഹം. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ആ ചിത്രത്തിലെ ഡയലോഗുകൾ എല്ലാം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇന്നും സോഷ്യൽ മീഡിയയിൽ ഏറെ തരംഗം ഉണ്ടാക്കുന്ന ഡയലോഗുകൾ ആണ് ആ ചിത്രത്തിലേതു. ആ ചിത്രത്തിലെ, മോഹൻലാൽ അവതരിപ്പിക്കുന്ന ഇന്ദുചൂഡൻ എന്ന കഥാപാത്രം പറയുന്ന കാല് മടക്കി ചുമ്മാ തൊഴിക്കാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും എരിഞ്ഞു തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം, പറ്റുമെങ്കില്‍ കയറിക്കോ എന്ന ഡയലോഗിന് ആണ് വനിതാശിശുവികസന വകുപ്പിന്റെ മറുപടി.
ഹാ ബെസ്റ്റ് അടിമയാകാന്‍ വേറെ ആളെ നോക്കണം. ഇന്ദുചൂഡന്‍ വണ്ടി വിട്ടോ എന്ന മാസ് മറുപടി ആണ് ഇത്തവണ വനിതാശിശുവികസന വകുപ്പ് നൽകിയിരിക്കുന്നത്. നേരത്തെയും വനിതാശിശുവികസന വകുപ്പിന്റെ ക്യാമ്പയിനുകള്‍ വലിയ രീതിയില്‍ ട്രെൻഡ് ആയി മാറിയിട്ടുണ്ട്. അബോഷനുമായി ബന്ധപ്പെട്ട ക്യാമ്പയിനുകള്‍ എല്ലാം വലിയ തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. വലിയൊരു വിഭാഗം ജനങ്ങള്‍ വിനോദോപാധിയായി കാണുന്ന സിനിമയിലും സ്ത്രീവിരുദ്ധമായ ചിന്തകളുടെ പൊളിച്ചെഴുത്തുകള്‍ക്കു പ്രസക്തിയുണ്ട് എന്നും ലിംഗസമത്വത്തിലേക്കുള്ള ചുവടുവെപ്പുകളാണ് അത്തരം പൊളിച്ചെഴുത്തുകൾ എന്നും അവർ പറയുന്നു. അതോടൊപ്പം തന്നെ ജനപ്രിയ സിനിമകളിലെ പോപ്പുലർ ആയ സ്ത്രീവിരുദ്ധമായ ഡയലോഗുകള്‍ പൊളിച്ചെഴുതി കമന്റ് ചെയ്യാനും അവർ ആവശ്യപെട്ടിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.