സണ്ണി വെയ്‌നിന് ആശംസകളുമായി പ്രിയ സുഹൃത്ത് ദുൽഖർ സൽമാൻ. സണ്ണി വെയ്ൻ നായകനായ പുതു ചിത്രം ഫ്രഞ്ച് വിപ്ലവത്തിനാണ് ആശംസകളുമായി പ്രിയ യുവതാരം ദുൽഖർ സൽമാൻ എത്തിയത്. നവാഗതനായ മജു സംവിധാനം ചെയ്ത ചിത്രത്തിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വളരെ കൗതുകമുണർത്തുന്ന പോസ്റ്ററാണ് ചിത്രത്തിന്റേതായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ വന്ന പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ സണ്ണി വെയ്ൻ പങ്കുവയ്ക്കുകയുണ്ടായി. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രത്തിന് ആശംസകളുമായാണ് ദുൽഖർ സൽമാൻ എത്തിയത്. ചിത്രത്തിന്റെ പോസ്റ്റർ വളരെയധികം ഇഷ്ടമായി എന്നുപറഞ്ഞ ദുൽഖർ അഭിനന്ദിക്കാനും മറന്നില്ല. ഇന്നലെ പുറത്തു വന്ന പോസ്റ്റർ നവമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് പോസ്റ്ററിന് ലഭിച്ചത്.
മജു ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് അൻവർ അലി, ഷജീർ ഷാ, ഷജീർ എന്നിവർ ചേർന്നാണ്. ചിത്രത്തിൽ തൊണ്ണൂറുകളുടെ കാലഘട്ടമാണ് കഥാപശ്ചാത്തലമായി അവതരിപ്പിച്ചിരിക്കുന്നത്. ഒരു കൊച്ചു ഗ്രാമത്തിലെ മടിയനായ ചെറുപ്പക്കാരനായാണ് ചിത്രത്തിൽ സണ്ണി വെയ്ൻ എത്തുന്നത്. കൂട്ടുകാരോടൊത്ത് കറങ്ങി നടക്കുന്ന ചെറുപ്പക്കാരുടെയും അവരുടെ ഗ്രാമത്തിന്റേയും കഥ വളരെ രസകരമായ രീതിയിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ചിത്രത്തിൽ പഴയകാല വസ്ത്രങ്ങൾ അണിഞ്ഞ സണ്ണിയും കൂട്ടരും മുൻപ് തന്നെ ശ്രദ്ധ നേടിയിരുന്നു. പഴയ കാല കഥയായത് കൊണ്ട് തന്നെ അതിനൊത്ത വേഷ വിധാനത്തിലാണ് സണ്ണി വെയിൻ എത്തിയിരിക്കുന്നത്. ചെമ്പൻ വിനോദ്, ലാൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. പാപ്പിനു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, പ്രശാന്ത് പിള്ളയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ഫ്രഞ്ച് വിപ്ലവം ഉടൻ തീയറ്ററുകളിൽ എത്തും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.