സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കി, ഉലക നായകൻ കമല്‍ ഹാസന്‍ നായകനായെത്തുന്ന വിക്രം ജൂണ്‍ മൂന്നിനാണ് ആഗോള റിലീസായെത്തുന്നത്. ഇപ്പോൾ വമ്പൻ പ്രൊമോഷൻ പരിപാടികളാണ് ഈ ചിത്രത്തിനു വേണ്ടി നടന്നു കൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും നിർണ്ണായകമായ വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ നടിപ്പിൻ നായകൻ സൂര്യയും അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ സ്ഥിതീകരിച്ചിരുന്നു. അത് കൂടാതെ വിക്രം സിനിമക്ക് മൂന്ന് ഭാഗങ്ങള്‍ ഉണ്ടാകുമെന്നും കമല്‍ ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിക്രം 3 ഇൽ ദളപതി വിജയ് ഉണ്ടാകുമോ എന്നുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കമൽ ഹാസൻ.
വിക്രം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് ചോദ്യം ഉണ്ടായത്. നേരെത്തെ തന്നെ വിക്രം മൂന്നിലേക്ക് ഒരാളെ കണ്ട് വെച്ചിട്ടുണ്ടെന്നും, അതാരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും കമൽ ഹാസൻ പറഞ്ഞു. വിക്രം മൂന്നാം ഭാഗത്തിൽ പ്രധാന വേഷത്തിലെത്തുന്നത് സൂര്യയാണ്. എന്നാൽ പ്രേക്ഷകർ പറയുന്ന പോലെ ദളപതി വിജയ് നായകനായ ഒരു ചിത്രം ചെയ്യാനും രാജ് കമല്‍ പ്രൊഡക്ഷന്‍സ് തയ്യാറാണെന്നും അദ്ദേഹം വെളിപ്പെടുത്തി. രാജ് കമൽ ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് വിക്രം നിർമ്മിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ കാളിദാസ് ജയറാം, നരേൻ, അർജുൻ ദാസ്, ചെമ്പൻ വിനോദ് എന്നിവരുമഭിനയിച്ചിട്ടുണ്ട്. ഏതായാലും വിക്രം 3 ഇൽ പ്രധാന വേഷത്തിലാവും സൂര്യയെത്തുക എന്ന സൂചന കമൽ ഹാസൻ നൽകിയതോടെ ആരാധകർ ആവേശത്തിലാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.