പ്രശസ്ത നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ സംവിധാന സംരംഭമായ ഹൃദയം നേടുന്ന മെഗാ വിജയത്തിന്റെ സന്തോഷത്തിലാണ്. ഈ അടുത്തിടെ വന്ന ഏറ്റവും മികച്ച മലയാള ചിത്രം എന്ന അഭിപ്രായം നേടുന്ന ഹൃദയം ബോക്സ് ഓഫീസിലും വമ്പൻ കളക്ഷൻ ആണ് നേടുന്നത്. വിനീത് ശ്രീനിവാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ഈ ചിത്രം കുതിക്കുന്നത്. പ്രണവ് മോഹൻലാൽ നായകനായ ഈ ചിത്രം വിനീതിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായാണ് പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്. പ്രണവ് മോഹൻലാൽ എന്ന നടനും വലിയ പ്രശംസയാണ് പ്രേക്ഷകർ നൽകുന്നത്. ഇപ്പോഴിതാ ഓൺലൂകേർസ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ ദുൽഖർ സൽമാനുമൊത്തു തിര എന്ന തന്റെ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിനീത് ശ്രീനിവാസൻ.
വിനീതിന്റെ സഹോദരൻ ധ്യാൻ ശ്രീനിവാസൻ, ശോഭന എന്നിവർ അഭിനയിച്ച ചിത്രമാണ് തിര. വലിയ വിജയം നേടിയില്ല എങ്കിലും നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു അത്. ഈ ചിത്രം റിലീസ് ചെയ്തിട്ടു ഇപ്പോൾ ഒൻപതു വർഷം കഴിഞ്ഞു. അതുകൊണ്ട്തന്നെ ഇനി അതിന്റെ ഒരു രണ്ടാം ഭാഗം ഉണ്ടാവാനുള്ള സാധ്യത കുറവാണു എന്നാണ് വിനീത് പറയുന്നത്. അതിൽ അഭിനയിച്ച ചില നടൻമാർ ഇന്ന് നമ്മളോടൊപ്പമില്ല. മാത്രമല്ല അതിൽ അഭിനയിച്ച കുട്ടികൾ ഇന്ന് വളരെ വലുതായി. അപ്പോൾ അവരെയും അതിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ല. പിന്നെ ആകെ ഉള്ള ഒരു സാധ്യത ശോഭന അവതരിപ്പിച്ച കഥാപാത്രത്തെ അടിസ്ഥാനമാക്കി ഒരു വെബ് സീരിസ് വല്ലതും ആലോചിക്കുകയാണ് എന്നും, എന്നാൽ അതിലേക്കു തന്റെ മനസ് ഇതുവരെ എത്തിയിട്ടില്ല എന്നും വിനീത് പറഞ്ഞു. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം കൂടി ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും അതുപോലെ മോഹൻലാൽ – ശ്രീനിവാസൻ ടീമിനെ വെച്ചൊരു ചിത്രവും തന്റെ സ്വപ്നം ആണെന്നും വിനീത് ശ്രീനിവാസൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.