[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വലിമൈ രണ്ടാം ഭാഗം വരുന്നോ? കൂടുതൽ വിവരങ്ങൾ ഇതാ..!

തമിഴകത്തിന്റെ തല അജിത് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിമൈ. ഈ മാസം ഇരുപത്തിനാലിനു ആഗോള റിലീസ് ആയി എത്തുകയാണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം. തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പാർവൈ എന്നീ വമ്പൻ ഹിറ്റായ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സിനിമാ പ്രേമികളും അജിത് ആരാധകരും ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു സിനിമ കൂടിയാണ് എന്നത് ഇതിന്റെ പ്രീ റിലീസ് ഹൈപ്പ് നമ്മുക്ക് കാണിച്ചു തരുന്നു. . പ്രശസ്ത ബോളിവുഡ് സിനിമാ നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ച ഈ ചിത്രത്തിൽ അജിത്തിന് പുറമേ ഹുമ ഖുറേഷി, യോഗി ബാബു, കാർത്തികേയ, സുമിത്ര, അച്ച്യുത്‌ കുമാർ, പേർളി മാണി, ധ്രുവൻ, പുകഴ്, പാവൽ നവഗീതൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ ഇതേ നിർമ്മാതാവും സംവിധായകനും ഒന്നിക്കുന്ന അടുത്ത ചിത്രത്തിലും അജിത് ആണ് നായകൻ. അത്കൊണ്ട് തന്നെ അത് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണോ എന്നുള്ള ആകാംഷയിലാണ് ആരാധകർ.

എന്നാൽ ചെയ്യാൻ പോകുന്ന പുതിയ ചിത്രം വലിമൈ രണ്ടാം ഭാഗം അല്ലെന്നു പറയുകയാണ് നിർമ്മാതാവ് ബോണി കപൂർ. പക്ഷെ അങ്ങനെ ഒരാവശ്യം ആരാധകരുടെ ഭാഗത്തു നിന്നും താൻ കേട്ടു എന്നും, സംവിധായകനും അതിന്റെ ഒരു സ്കോപ് മനസ്സിൽ ഉണ്ടായാൽ, വലിമൈ ഒരു വലിയ വിജയം ആയി മാറിയാൽ, തീർച്ചയായും അതിനു ഒരു രണ്ടാം ഭാഗം വരുമെന്നാണ് നിർമ്മാതാവ് പറയുന്നത്. യുവാൻ ശങ്കർ രാജയാണ് വലിമൈക്ക് വേണ്ടി സംഗീതം ഒരുക്കിയത്. നീരവ് ഷാ കാമറ ചലിപ്പിച്ച ഈ ആക്ഷൻ ചിത്രം എഡിറ്റ് ചെയ്തത് വിജയ് വേലുക്കുട്ടി ആണ്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.