ബാഹുബലി സീരിസിലെ രണ്ടു ചിത്രങ്ങൾ എസ് എസ് രാജമൗലി എന്ന സംവിധായകനേയും അതിലെ നായകൻ പ്രഭാസിനെയും പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറുകൾ ആക്കി മാറ്റി. ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സംവിധായകൻ ആണ് രാജമൗലി. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായ ആർ ആർ ആർ ആണ് രാജമൗലി ബാഹുബലി സീരിസിന് ശേഷം ഒരുക്കിയത്. ആ ചിത്രം കോവിഡ് പ്രതിസന്ധി കാരണം റിലീസ് മാറ്റി വെച്ചു എങ്കിലും, അഞ്ചോളം ഭാഷകളിൽ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയി ആർ ആർ ആർ വൈകാതെ തന്നെ പുറത്തു വരും. എന്നാൽ ബാഹുബലി സീരിസിൽ ഒരു മൂന്നാമത്തെ ചിത്രം സംഭവിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോൾ രാജമൗലി. ബാഹുബലി സീരിസിലെ ഒരു കഥ വെബ് സീരിസ് ആയി പുറത്തു വരുന്നു എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ അത് ഒരുക്കാനൊരുങ്ങിയത് രാജമൗലി ആയിരുന്നില്ല. ബാഹുബലി 3 എന്ന പേരിൽ രാജമൗലി ഒരുക്കുന്ന ഒരു സിനിമ വരുമോ എന്നാണ് ആരാധകരുടെ ചോദ്യം.
അതിനു രാജമൗലി പറയുന്നത്, ഒരുപാട് പുതിയ കഥകൾ പുറത്തേക്കു വരാൻ സാധ്യത ഉള്ള ഒരു വലിയ കഥാ പശ്‌ചാത്തലം ബാഹുബലിക്ക് ഉണ്ടെന്നും, അപ്പോൾ അത്തരമൊരു കഥ പുറത്തു വരുമ്പോൾ അതിന്റെ നിർമ്മാതാക്കൾ തന്നെ ആ ചിത്രം പ്രഖ്യാപിക്കും എന്നുമാണ്. പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യ കൃഷ്ണൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിച്ച ചിത്രങ്ങളാണ് ബാഹുബലി ആദ്യ ഭാഗവും രണ്ടാം ഭാഗവും. രാജമൗലി തന്റെ അടുത്ത ചിത്രം ഒരുക്കാൻ പോകുന്നത് മഹേഷ് ബാബുവിനെ നായകനാക്കി ആണ്. രാജമൗലിയുടെ അച്ഛൻ വിജയേന്ദ്ര പ്രസാദ് ആണ് ബാഹുബലി രചിച്ചത്. ആർ ആർ ആർ എന്ന ചിത്രം രചിച്ചതും ഇനി വരുന്ന മഹേഷ് ബാബു ചിത്രം രചിക്കുന്നതും അദ്ദേഹമാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.