Valayar Paramasivam
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു റിപ്പോർട് ആയിരുന്നു ജനപ്രിയ നായകൻ ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ റൺവേയുടെ രണ്ടാം ഭാഗം വരുന്നു എന്നും അതിന്റെ പേര് വാളയാർ പരമശിവം എന്നാണെന്നും. അടുത്ത വർഷം റിലീസ് ചെയ്യാൻ പാകത്തിന് ചിത്രം ആരംഭിക്കും എന്ന വാർത്തകൾ വന്നു. എന്നാൽ ഈ വാർത്തക്ക് ഔദ്യോഗിക സ്ഥിതീകരണം ഒന്നും ലഭിക്കാത്തതു കൊണ്ട് തന്നെ ഈ പ്രചരിക്കുന്ന റിപ്പോർട്ടുകൾക്ക് പിന്നിലെ സത്യം എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് ദിലീപ് ആരാധകരും സിനിമാ പ്രേമികളും. ഈ ചിത്രത്തെ കുറിച്ച് ദിലീപ് പറയുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അതിൽ നിന്നാണ് ഈ വാർത്തയുടെ തന്നെ തുടക്കം. എന്നാൽ ഈ വീഡിയോ രണ്ടു വർഷം മുൻപ് ഉള്ളതാണ്. അന്ന് വെൽക്കം ടു സെൻട്രൽ ജയിൽ എന്ന തന്റെ ചിത്രം കഴിഞ്ഞു ചിലപ്പോൾ വാളയാർ പരമശിവത്തിലേക്കു കടന്നേക്കാം എന്ന സൂചന ദിലീപ് നൽകിയിരുന്നു. പിന്നീട് അത് നടക്കാതെ പോവുകയായിരുന്നു.
ഇപ്പോൾ ആ പ്രൊജക്റ്റ് വീണ്ടും പൊടിതട്ടിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചോ എന്നതിനെ പറ്റി പുതിയ വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. മാത്രമല്ല ദിലീപ് ഇപ്പോൾ പ്രോഫ്ഫസ്സർ ഡിങ്കൻ എന്ന ചിത്രവുമായി തിരക്കിലാണ്. അത് കഴിഞ്ഞു നാദിർഷ ചിത്രം കേശു ഈ വീടിന്റെ നാഥൻ എന്ന പ്രൊജക്റ്റും ദിലീപ് കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. മാത്രമല്ല റൺവേ ഒരുക്കിയ ജോഷി ഇപ്പോൾ വാളയാർ പരമശിവം ഒരുക്കാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ ഒന്നും തന്നെ വന്നിട്ടില്ല താനും. കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി വയനാടൻ തമ്പാൻ എന്നൊരു ചിത്രത്തിന്റെ പണിപ്പുരയിൽ ആണ് ജോഷി എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും വാളയാർ പരമശിവം വരണം എന്ന് തന്നെയാണ് ഓരോ ദിലീപ് ആരാധകനും സിനിമാ പ്രേമിയും ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ കേൾക്കുന്ന വാർത്തകൾ സത്യമാവണേ എന്ന പ്രാർഥനയിൽ ആണ് അവർ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.