മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് 1987 ഇൽ റിലീസ് ചെയ്ത ജോഷി- ഡെന്നിസ് ജോസഫ് ടീമിന്റെ ന്യൂഡൽഹി. തുടർ പരാജയങ്ങളിൽ തകർന്ന മമ്മൂട്ടിക്ക് ഒരു വമ്പൻ തിരിച്ചു വരവ് സമ്മാനിച്ച ഈ ചിത്രം വലിയ ശ്രദ്ധയാണ് നേടിയെടുത്തത്. മറ്റു ഭാഷകളിലേക്കും റീമേക് ചെയ്യപ്പെട്ട ഈ ചിത്രത്തിലെ ജി കെ എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് കൂടിയാണ്. കുറച്ചു ദിവസം മുൻപാണ് ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. ന്യൂഡൽഹിക്കു വേണ്ടി ക്യാമറ ചലിപ്പിച്ച ജയാനൻ വിൻസെന്റ് ആണ് ഈ രണ്ടാം ഭാഗം സംവിധാനം ചെയ്യാൻ പോകുന്നത് എന്ന വാർത്ത പുറത്തു വിട്ടത് പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ എം എ നിഷാദ് ആണ്. ഇപ്പോഴിതാ ആ വാർത്തകളോട് പ്രതികരിക്കുകയാണ് ന്യൂഡൽഹിയുടെ രചയിതാവായ ഡെന്നിസ് ജോസഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് യാതൊരു അറിവും തനിക്കില്ലെന്നാണ് ഡെന്നിസ് ജോസഫ് മലയാള മനോരമക്ക് കൊടുത്ത മറുപടിയിൽ പറയുന്നത്.
ന്യൂഡൽഹി ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യണമെന്ന് ജയാനന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്നും 15 വർഷങ്ങൾക്കു മുൻപ് തന്നെ അദ്ദേഹമത് തന്നോട് സൂചിപ്പിച്ചിരുന്നു എന്നും ഡെന്നിസ് ജോസഫ് പറയുന്നു. എന്നാൽ രണ്ടാം ഭാഗത്തിന് പറ്റിയ കഥ തന്റെ കയ്യിൽ ഇല്ലെന്നു താൻ അന്ന് തന്നെ അദ്ദേഹത്തോട് പറഞ്ഞത് ആണെന്നും വിൻസെന്റ് മാഷിനേപ്പോലെ പ്രതിഭാശാലിയുടെ മകൻ മികച്ചൊരു കഥയുമായി വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ഡെന്നിസ് ജോസഫ് പറയുന്നു. ന്യൂ ഡൽഹിയുടെ നിർമ്മാതാവ് ജൂബിലി ജോയിക്കും അതിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് യാതൊരു അറിവും ഇല്ലെന്നാണ് ഡെന്നിസ് ജോസഫ് പറയുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.