മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്ന ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് സംഗീത് ശിവൻ. അദ്ദേഹം നമ്മുക്ക് തന്ന ഒട്ടു മിക്ക സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെയും നായകൻ മലയാളികളുടെ മാനസ താരമായ മോഹൻലാൽ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. പ്രേക്ഷകർ ഇന്നും നെഞ്ചോടു ചേർക്കുന്ന യോദ്ധ, നിർണ്ണയം, ഗാന്ധർവ്വം എന്നീ ചിത്രങ്ങൾ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ അദ്ദേഹം ഹിന്ദിയിലും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. യോദ്ധ എന്ന മോഹൻലാൽ- സംഗീത് ശിവൻ ചിത്രം മലയാളത്തിലെ ക്ലാസിക് കോമഡി- ആക്ഷൻ ചിത്രമായി മാറിയപ്പോൾ മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു മെഡിക്കൽ ത്രില്ലെർ ആയിരുന്നു നിർണ്ണയം. അതിലെ ഡോക്ടർ റോയ് എന്ന കേന്ദ്ര കഥാപാത്രം ആയി ആദ്യം മമ്മൂട്ടിയെ ആയിരുന്നു നിശ്ചയിച്ചത് എങ്കിലും പിന്നീട് അത് മോഹൻലാലിലേക്കു എത്തിച്ചേരുകയായിരുന്നു.
അഭിനയമാണോ ജീവിതമാണോ എന്ന് വേർതിരിക്കാനാവാത്ത രീതിയിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് മോഹൻലാൽ നൽകിയത് എന്നും സംഗീത് ശിവൻ ഓർത്തെടുക്കുന്നു. മോഹൻലാലിനൊപ്പം ഇനിയൊരു സിനിമ കൂടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം മനസ്സ് തുറക്കുകയാണ്. മോഹൻലാൽ താര മൂല്യത്തിന്റെ മറ്റൊരു തലത്തിൽ എത്തിനിൽക്കുകയാണ് ഇപ്പോൾ എന്നും അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ താരമൂല്യത്തിന് അനുസരിച്ചുള്ള ഒരു വിഷയം ലഭിക്കുകയാണെങ്കിൽ അത്തരമൊരു സിനിമയെ കുറിച്ച് ചിന്തിക്കാം എന്നും സംഗീത് ശിവൻ പറയുന്നു. മോഹൻലാലുമായി ഇപ്പോഴും മികച്ച സൗഹൃദം സൂക്ഷിക്കുന്ന സംഗീത് ശിവൻ ഇപ്പോൾ സിനിമ നിർമ്മാതാവ് എന്ന നിലയിലും മുന്നോട്ടു വരികയാണ്. അതിനിടയിൽ യോദ്ധ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ അദ്ദേഹം പ്ലാൻ ചെയ്യുന്നതായും വാർത്തകൾ പ്രചരിച്ചിരുന്നു.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.