സീറോ എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും ചെറിയ ഇടവേളയെടുത്തു മാറി നിൽക്കുകയായിരുന്നു ബോളിവുഡിന്റെ കിംഗ് ഖാൻ ആയ ഷാരൂഖ്. കുറച്ചു നാളുകൾ ആയി തന്റെ കരിയറിലെ വളരെ മോശം സമയത്തു കൂടിയാണ് ഷാരൂഖ് കടന്നു പോയിരുന്നതും. ഈ സമയം മുഴുവൻ വിവിധ കഥകൾ കേൾക്കാനും സിനിമകൾ കാണാനും ഒപ്പം തന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും ആണ് അദ്ദേഹം ശ്രമിച്ചത്. എന്നാൽ ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ഏതായിരിക്കും എന്നറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ആരാധകർ. രണ്ടു ദിവസം മുൻപ് അദ്ദേഹം ജന്മദിനം ആഘോഷിച്ചപ്പോൾ അന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകും എന്ന് ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിച്ചു എങ്കിലും അതുണ്ടായില്ല.
അതിനു ശേഷം വന്ന റിപ്പോർട്ടുകൾ പറഞ്ഞത് തമിഴകത്തെ സൂപ്പർ ഹിറ്റ് ഡയറക്ടർ ആയ ആറ്റ്ലിയുടെ സംവിധാനത്തിൽ ആവും ഷാരൂഖ് ഇനി അഭിനയിക്കുക എന്നാണ്. സങ്കി എന്നാണ് ആ ചിത്രത്തിന്റെ പേര് എന്നും റിപ്പോർട്ടുകൾ പറഞ്ഞു. എന്നാൽ ഒഫീഷ്യൽ ആയി യാതൊരു പ്രഖ്യാപനവും ഷാരുഖിന്റെയോ ആറ്റ്ലിയുടെയോ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഷാരൂഖിന്റെ ബർത് ഡേ പാർട്ടിയിൽ ആറ്റ്ലി ഭാര്യയോടൊപ്പം പങ്കെടുത്തതോടെ ഇവർ ഒന്നിക്കുന്നു എന്ന വാർത്തക്ക് ശ്കതി കൂടി. ഇപ്പോഴിതാ ദേശീയ അവാർഡ് ജേതാവ് കൂടിയായ തമിഴ് ഡയറക്ടർ വെട്രിമാരനൊപ്പം ഉള്ള ഷാരൂഖിന്റെ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
ഷാരൂഖിന്റെ തിരിച്ചു വരവ് വെട്രിമാരന്‍ ചിത്രത്തിലൂടെ ആയിരിക്കുമെന്ന നിലയിൽ ഉള്ള ചർച്ചകൾക്ക് സോഷ്യൽ മീഡിയ തുടക്കമിട്ടു കഴിഞ്ഞു. വെട്രിമാരൻ അടുത്തിടെ ഒരുക്കിയ ധനുഷ് ചിത്രമായ അസുരൻ വമ്പൻ വിജയം നേടിയിരുന്നു. ധനുഷിനെ തന്നെ നായകനാക്കി വെട്രിമാരൻ ഒരുക്കിയ വട ചെന്നൈയുടെ രണ്ടാം ഭാഗം ഒരുക്കുന്നതിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളും ഇപ്പോൾ നടക്കുന്നുണ്ട്. ഏതായാലും ഒരു ഷാരൂഖ്- വെട്രിമാരൻ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് കിംഗ് ഖാൻ ആരാധകർ. വെട്രിമാരൻ ഷാരൂഖിനെ സന്ദർശിച്ചത് പുതിയ ചിത്രത്തിന് വേണ്ടിയല്ല എന്നും അത് വെറുമൊരു സൗഹൃദ സന്ദർശനം മാത്രമായിരുന്നു എന്നുമുള്ള സൂചനകളും വരുന്നുണ്ട് എങ്കിലും ആരാധകർ പ്രതീക്ഷ കൈവിടുന്നില്ല.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.