5 വർഷത്തോളം മുൻപ് പ്രഖ്യാപിക്കപ്പെട്ട ഒരു ചിത്രമായിരുന്നു, ബേസിൽ ജോസെഫ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടിക്കൊപ്പം ടോവിനോ തോമസും ആ ചിത്രത്തിൽ ഉണ്ടാകുമെന്നും ആ ചിത്രം രചിക്കുന്നത് ഉണ്ണി ആർ ആണെന്നും പുറത്തു വന്നിരുന്നു. എന്നാൽ പിന്നീട് ആ ചിത്രം നടക്കാതെ പോയി. ആ ചിത്രം ഇനി ഉണ്ടാകില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് പിന്നീട് പല സമയത്തായി പുറത്തു വന്നത്. ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് ടോവിനോ തോമസ്. ഓൺലൂകേർസ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ ആണ് ടോവിനോ അതിനെ കുറിച്ച് തുറന്നു പറയുന്നത്.
താൻ വളരെ ആവേശത്തോടെ കാത്തിരുന്ന ഒരു ചിത്രം ആയിരുന്നു അതെന്നും, എന്നാൽ ചില കാരണങ്ങൾ കൊണ്ട് ആ പ്രൊജക്റ്റ് നടക്കാതെ പോയി എന്നും ടോവിനോ പറയുന്നു. സിനിമകൾ അങ്ങനെ ആണെന്നും, ചിലതു സംഭവിക്കേണ്ടതു ആണെന്നും ടോവിനോ വിശദീകരിക്കുന്നു. ചില ചിത്രങ്ങൾ അത് നടക്കേണ്ട ഒരു സമയത്തു നടന്നില്ല എങ്കിൽ പിന്നെ നടക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും, നമ്മുക്ക് ഇനി പഴയ പ്രൊജെക്ടുകൾ പൊക്കി എടുക്കാൻ സാധിക്കില്ല എന്നും, അതിനേക്കാൾ മികച്ച, പുതുമയുള്ള പ്രമേയങ്ങൾ പറയുന്ന ചിത്രങ്ങൾ വരുമ്പോൾ ഒരു പഴയ പ്രൊജക്റ്റ് വീണ്ടും പൊക്കി എടുത്തു നടത്തുക എന്നത് സാധ്യമല്ല എന്നും ടോവിനോ പറഞ്ഞു. എല്ലാവരും അവരുടേതായ തിരക്കുകളിലേക്ക് കൂടി പോകുമ്പോൾ അത് നടക്കാൻ സാധ്യത ഇല്ലാതെയാവുന്നു എന്നും ടോവിനോ പറഞ്ഞു. എന്നാൽ ഇതേ ടീമിൽ നിന്ന് ഭാവിയിൽ വേറെ കഥയിൽ ചിത്രങ്ങൾ സംഭവിക്കട്ടെ എന്നാണ് ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.