മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്തതു 2007 ഇൽ റിലീസ് ചെയ്ത ചിത്രമാണ് ബിഗ് ബി. അന്ന് തീയേറ്ററിൽ വലിയ ശ്രദ്ധ നേടാതെ പോയ ബിഗ് ബി പക്ഷെ അതിനു ശേഷം മിനി സ്ക്രീനിലും പിന്നീട് സോഷ്യൽ മീഡിയ സജീവമായപ്പോഴും വലിയ ചർച്ചയായി മാറിയ ചിത്രമാണ്. മലയാളത്തിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രങ്ങളിലൊന്നാണ് കാലത്തിനു മുൻപേ റിലീസ് ചെയ്ത ചിത്രമാണ് ബിഗ് ബി വാഴ്ത്തപ്പെട്ടു. ഇന്നും അമൽ നീരദിന്റെ ഏറ്റവും മികച്ച ചിത്രമാണ് ബിഗ് ബി എന്ന് പറയുന്നവരുമുണ്ട്. അങ്ങനെയിരിക്കെയാണ് അഞ്ചു വർഷം മുൻപ് ഇതിന്റെ രണ്ടാം ഭാഗമെന്ന പേരിൽ ബിലാൽ എന്ന് പേരുള്ള ഒരു ചിത്രം അമൽ നീരദ് പ്രഖ്യാപിച്ചത്. എന്നാൽ അത് തുടങ്ങാൻ വൈകുകയും, ഒടുവിൽ 2020 ഇൽ ആരംഭിക്കാൻ പ്ലാൻ ചെയ്യവേ കോവിഡ് സാഹചര്യം മൂലം വീണ്ടും മാറ്റി വെക്കുകയും ചെയ്തു.
ഈ അടുത്തിടെ നടന്ന ചില അഭിമുഖങ്ങളിൽ അമൽ നീരദ് പറഞ്ഞത് ബിലാൽ വരുമെന്നും എന്നാൽ അതുടനെ ഉണ്ടാവില്ലയെന്നുമാണ്. തിരക്കഥ ഒന്ന് കൂടി വർക്ക് ചെയ്യണമെന്നും, ചിലപ്പോൾ അതിനു മുൻപേ മമ്മൂട്ടിയുമായി വേറെ ചെറിയ ചിത്രം ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ പരന്നത്, ബിലാലിൽ മമ്മൂട്ടിക്കൊപ്പം മകൻ ദുൽഖർ സൽമാനും അഭിനയിക്കുന്നുണ്ടെന്നും അബു എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നതെന്നുമാണ്. എന്നാൽ ആ വാർത്തയിൽ യാതൊരു സത്യവുമില്ലെന്നും അത് വെറും കെട്ടുകഥ മാത്രമാണെന്നും മമ്മൂട്ടിയോടടുത്ത വൃത്തങ്ങൾ സോഷ്യൽ മീഡിയയിൽ പറയുന്നു. ബിലാൽ വരുമെന്നും എന്നാൽ അതിന്റെ ബാക്കി കാര്യങ്ങളൊന്നും തന്നെ തീരുമാനമായിട്ടില്ലെന്നുമാണ് അറിയാൻ സാധിക്കുന്നത്. മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിൽ നിന്ന് ഈ വർഷം പുറത്തു വന്ന ഭീഷ്മ പർവ്വം എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.