ഈ വരുന്ന ഫെബ്രുവരി പതിനാലിന്, ലോകം പ്രണയ ദിനം ആഘോഷിക്കുമ്പോൾ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു ചിത്രം കൂടി അന്ന് റിലീസ് ചെയ്യുകയാണ്. ഹാപ്പി വെഡിങ്, ചങ്ക്സ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്‌ത ഒരു അഡാർ ലവ് എന്ന ചിത്രമാണത്. മലയാളം, തെലുങ്ക് ഭാഷകളിൽ ആയി റിലീസ് ചെയ്യുന്ന ഈ റൊമാന്റിക് കോമഡി മൂവിയിൽ പുതുമുഖങ്ങൾ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റായി എന്നു മാത്രമല്ല ആ ഗാനങ്ങളിലൂടെ ഇതിലെ പുതുമുഖങ്ങൾ എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ പോപുലാരിറ്റി ആണ് നേടിയെടുത്തത്.
ഇന്ത്യ മുഴുവൻ പ്രശസ്തയാണ് ഇപ്പോൾ ഈ ചിത്രത്തിലെ നായികയായ പ്രിയ പ്രകാശ് വാര്യർ. എന്നാൽ ചിതത്തിന്റെ റിലീസിന് മുൻപേ തന്നെ സംവിധായകനും നിർമ്മാതാവും തമ്മിലും, ശേഷം സംവിധായകനും നായികയും തമ്മിലും അസ്വാരസ്യങ്ങൾ ഉടലെടുത്തു എന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ആ സാഹചര്യത്തിലാണ് ഈ അടുത്ത് നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലേക്ക് ഇനിയും ക്ഷണം വന്നാൽ പോയി അഭിനയിക്കുമോ എന്ന ചോദ്യം പ്രിയക്കു നേരിടേണ്ടി വന്നത്. ഇല്ല എന്ന ഉത്തരം പ്രതീക്ഷിച്ചവരെ ഞെട്ടിച്ചു കൊണ്ട് പ്രിയ പറഞ്ഞത്, നല്ല ഒരു പ്രമേയവുമായി ആണ് സമീപിക്കുന്നതെങ്കിൽ അദ്ദേഹം ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിൽ വിരോധം ഒന്നുമില്ല എന്നാണ്. ഔസേപ്പച്ചൻ വാളക്കുഴി നിർമ്മിച്ച ഒരു അഡാർ ലവിന്റെ തെലുങ്കു ലോഞ്ച് നിർവഹിച്ചത് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ ആണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.