[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രണവ് എന്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നില്ല; മറുപടിയുമായി മോഹന്‍ലാല്‍..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാൽ നായകനായി അഭിനയിച്ച മൂന്നു ചിത്രങ്ങൾ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്. അതിൽ രണ്ടും ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. പ്രണവ് നായകനായ എത്തിയ ആദി എന്ന ജീത്തു ജോസഫ് ചിത്രം വമ്പൻ ഹിറ്റായപ്പോൾ, തന്റെ മൂന്നാമത്തെ ചിത്രമായ ഹൃദയത്തിലൂടെ അമ്പതു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഏഴാമത്തെ മലയാള നടനുമായി പ്രണവ് മോഹൻലാൽ മാറി. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം മഹാവിജയമായതോടെ പ്രണവ് മോഹൻലാൽ എന്ന യുവനടന്റെ താരമൂല്യം വലിയ രീതിയിലാണ് കുതിച്ചുയർന്നിരിക്കുന്നതു. എന്നാൽ ഇത്ര വലിയ താരവും വലിയ ആരാധക വൃന്ദവും ഉണ്ടായിട്ടും തന്റെ ചിത്രങ്ങളുടെ പ്രമോഷന്റെ ഭാഗമായോ അല്ലാതേയോ പ്രണവ് ഇതുവരെ ഒരു മാധ്യമങ്ങൾക്കു മുന്നിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതുവരെ പ്രണവിന്റെ ഒരു അഭിമുഖം പോലും ഒരു മാധ്യമത്തിനും ലഭിച്ചിട്ടുമില്ല.

പ്രണവ് എന്ത്കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നില്ല എന്ന ചോദ്യം മനോരമയുമായി നടന്ന ഒരു അഭിമുഖത്തിൽ അവതാരകൻ മോഹൻലാലിനോടാണ് ചോദിച്ചത്. അതിനുള്ള ഉത്തരമായി മോഹൻലാൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. പ്രണവ് വളരെ ഷൈ ആയ ആളാണ് എന്നും, സിനിമയിലെ ആദ്യ നാളുകളില്‍ തനിക്കും ഇത്തരത്തിലുള്ള സ്വഭാവമായിരുന്നു എന്നും മോഹൻലാൽ പറയുന്നു. അക്കാലത്ത് താന്‍ വളരെ ഷൈ ആയ ആളായിരുന്നുവെന്നു മോഹന്‍ലാല്‍ എടുത്തു പറഞ്ഞു. സാധാരണ ജീവിതം നയിക്കാൻ പ്രണവിന് പറ്റുന്നുണ്ട് എങ്കിലും, പണ്ട് താൻ ഷൈ ആയിരുന്നതിലും കൂടുതലാണ് പ്രണവിന്റെ സ്വഭാവത്തിൽ അതുള്ളതു എന്നും മോഹൻലാൽ വിശദീകരിക്കുന്നു. എന്തിനാണ് ഞാന്‍ വരുന്നതെന്ന് അയാൾ ചോദിക്കും എന്നും, അത് വലിയൊരു ചോദ്യമാണ് എന്നും മോഹൻലാൽ പറയുന്നു.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.