എൺപതുകളിൽ സിനിമയിൽ എത്തിയ താരങ്ങളുടെ ഒരു ഒത്തുചേരൽ എല്ലാ വർഷവും ഏതെങ്കിലും ഒരു താരത്തിന്റെ ആതിഥ്യത്തിൽ നടക്കാറുണ്ട്. തെന്നിന്ത്യൻ സിനിമയിലെ ഒട്ടു മിക്ക വമ്പൻ താരങ്ങളും അതിൽ പങ്കെടുക്കാറും ഉണ്ട്. സൂപ്പർ സ്റ്റാർ രജനികാന്ത്, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ ചിരഞ്ജീവി തുടങ്ങി തമിഴ്, മലയാളം, തെലുങ്കു, കന്നഡ സിനിമകളിലെ വമ്പൻ താരങ്ങൾ ഈ ഒത്തുചേരലിന്റെ ഭാഗമാവാറുണ്ട്. മലയാളത്തിൽ നിന്ന് മോഹൻലാൽ, ജയറാം, റഹ്മാൻ എന്നിവർ ഏകദേശം എല്ലാ വർഷവും ഈ ഒത്തുചേരലിന്റെ ഭാഗമായിട്ടുണ്ട്. എന്നാൽ ഈ റീയൂണിയൻ തുടങ്ങി ഒരുപാട് വർഷം ആയിട്ടും ഇതുവരെയും മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇതിൽ പങ്കെടുത്തു കണ്ടിട്ടില്ല. മമ്മൂട്ടി എന്ത് കൊണ്ട് ഉണ്ടായില്ല എന്നതിന്റെ ഉത്തരം പറയുകയാണ് ഈ റീയൂണിയൻ സംഘടിപ്പിക്കുന്നവരിൽ പ്രധാനി ആയ നടി സുഹാസിനി മണി രത്‌നം.
ഒരു പ്രധാനപ്പെട്ട ബോർഡ് മീറ്റിങ്ങും ആയി അദ്ദേഹം തിരക്കിൽ ആയിരുന്നു എന്നും അടുത്ത വർഷം അദ്ദേഹം ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നും സുഹാസിനി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന റീയൂണിയന്റെ ഫോട്ടോയിൽ മമ്മൂട്ടിയെ കാണുന്നില്ലല്ലോ എന്ന ആരാധകന്റെ കമന്റിന് ആണ് സുഹാസിനി മറുപടി കൊടുത്ത്. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ വീട്ടിൽ ആയിരുന്നു ഈ വർഷത്തെ റീയൂണിയൻ. മോഹൻലാൽ, ജയറാം, റഹ്മാൻ, ശോഭന, സുമലത, പാർവതി, പ്രഭു, ശരത് കുമാർ, രാധിക ശരത് കുമാർ, ചിരഞ്ജീവി, വെങ്കിടേഷ്, നാഗാർജുന, ജഗപതി ബാബു, ഭാഗ്യരാജ് തുടങ്ങി ഒട്ടേറെ പേർ ഈ റീയൂണൊയനിൽ പങ്കെടുത്തിരുന്നു. സുഹാസിനിയും നടി ലിസിയും ചേർന്നാണ് പത്തു വർഷം മുൻപ് ഈ റീയൂണിയൻ ആരംഭിച്ചത്. കുറച്ചു വർഷങ്ങൾക്കു മുൻപ് മോഹൻലാൽ ആണ് തന്റെ വീട്ടിൽ വെച്ച് ഈ റീയൂണിയനു ആതിഥ്യം വഹിച്ചത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
This website uses cookies.