മലയാള സിനിമയിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ്, സ്ത്രീപക്ഷ സിനിമകൾ, ഫെമിനിസം എന്നിവയെ കുറിച്ചെല്ലാം വലിയ ചർച്ചകൾ നടക്കുന്ന സമയമാണ് ഇത്. ഇത്തരം കാര്യങ്ങൾ പറഞ്ഞു സിനിമയെ കീറിമുറിക്കുന്നതിനു എതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്. നൂറു ശതമാനം പൊളിറ്റിക്കളി കറക്റ്റ് ആയ ചിത്രങ്ങൾ ഉണ്ടാവുന്നില്ലെന്നും അങ്ങനെ ഒരു ചിത്രം ചെയ്യാൻ സാധ്യമല്ല എന്നും ബി ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖ സംവിധായകൻ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, ഇത്തരം കാര്യങ്ങളെ കുറിച്ചും സ്ത്രീപക്ഷ സിനിമകൾ ഉണ്ടാവുന്നതിനെ കുറിച്ചും സംവിധായകൻ ജൂഡ് ആന്റണി ജോസെഫ് നടത്തിയ ഒരു പരാമർശം വലിയ ശ്രദ്ധയാണ് നേടുന്നത്. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ മൂന്നു ചിത്രങ്ങൾ ആണ് ജൂഡ് ആന്റണി ഒരുക്കിയത്. ഇതിൽ മുന്നിലും സ്ത്രീ കഥാപാത്രങ്ങൾ ആയിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്. എന്നാൽ താൻ അത് മനപ്പൂർവം സ്ത്രീപക്ഷ സിനിമ ഒരുക്കാൻ വേണ്ടി ചെയ്തത് അല്ല എന്നും തന്റെ മുന്നിൽ വന്ന കഥകൾ അങ്ങനെ ആയിരുന്നു പറയേണ്ടത് എന്നത് കൊണ്ട് പറഞ്ഞു എന്ന് മാത്രമേ ഉള്ളുവെന്നും ജൂഡ് പറയുന്നു.
മനുഷ്യനെ മനുഷ്യനായി കാണാം എന്നല്ലാതെ സ്ത്രീ- പുരുഷ ഭേദം കാണിച്ചു പെരുമാറാറില്ല എന്ന് പറഞ്ഞ ജൂഡ്, സ്ത്രീപക്ഷ ചിത്രങ്ങൾ എടുക്കേണ്ടത് പുരുഷ സംവിധായകർ മാത്രമാണോ എന്നും ചോദിക്കുന്നുണ്ട്. ഇത്രയധികം ചർച്ചകൾ ഈ വിഷയത്തിൽ ഉണ്ടായിട്ടും ഇവിടെയുള്ള സ്ത്രീ സംവിധായകർ എടുത്ത ചിത്രങ്ങളിൽ പൃഥ്വിരാജ്, നിവിൻ പോളി, ദുൽഖർ പോലെയുള്ളവർ ആണ് പ്രധാന വേഷങ്ങൾ ചെയ്തത് എന്നും, എന്ത്കൊണ്ട് അവർ സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ ഒരുക്കുന്നില്ല എന്നും ജൂഡ് ചോദിക്കുന്നു. പ്രമുഖ സ്ത്രീ സംവിധായകർ ആയ അഞ്ജലി മേനോൻ, ഗീതു മോഹൻദാസ്, റോഷ്‌നി ദിനകർ എന്നിവർ ഒരുക്കിയ ബാംഗ്ലൂർ ഡേയ്സ്, കൂടെ, മൂത്തോൻ, മൈ സ്റ്റോറി എന്നിവയിലൊക്കെ പുരുഷ കഥാപാത്രങ്ങൾ ആണ് പ്രധാന വേഷങ്ങളിൽ എത്തിയത്. അതുപോലെ നവാഗതയായ രതീന ഒരുക്കിയ പുഴു എന്ന ചിത്രത്തിൽ മമ്മൂട്ടി ആണ് നായകനായി അഭിനയിച്ചത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.