കയർത്തൊഴിലാളികളുടെ ജീവിതത്തിൽ നിന്ന് കുറച്ചു നിമിഷങ്ങൾ തന്റെ ക്യാമെറയിൽ പകർത്താൻ പൊന്നാനിയിലെ കടവനാട് എന്ന ഗ്രാമത്തിലെത്തിയ ഫോട്ടോഗ്രാഫർ കെ ആർ സുനിലിന്റെ ഫേസ്ബുക് കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയെ ഒരു നോക്ക് കാണാൻ, മമ്മൂട്ടി നൽകിയ ജീവനുമായി ഒരാളിവിടെ കാത്തിരിപ്പുണ്ട്. പൊന്നാനി കനോലി തീരത്തെ കയർ തൊഴിലാളി ആയിരുന്ന അപ്പുണ്ണി ആണത്. കയറു പിരിക്കുന്നതിൽ സജീവമായിരുന്ന അപ്പുണ്ണിയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു കൊണ്ടാണ് ഹൃദയാഘാതം കടന്നു വന്നത്. ഒരുപാട് ചികിൽസിച്ചു എങ്കിലും ബൈപാസ് സർജറി അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാതെ വന്നു. എന്നാൽ സർജറിക്ക് വേണ്ട വലിയ തുക ഇല്ലാതിരുന്ന അപ്പുണ്ണിയെ തേടിയെത്തിയത് മമ്മൂട്ടി ആരംഭിച്ച ഹൃദയ ചികിത്സ പ്ലാനിന്റെ സഹായം ആണ്.
നാട്ടിലെ ഒരു കൗൺസിലർ മുഖേന പാവപെട്ട രോഗികളുടെ ഹൃദയ ശസ്ത്രക്രിയക്കായി മമ്മൂട്ടി പ്രഖ്യാപിച്ച പ്ലാനിലേക്കു അപ്പുണിയേട്ടനും തിരഞ്ഞെടുക്കപ്പെട്ടു. 2008 ലാണ് അപ്പുണ്ണിയുടെ ശസ്ത്രക്രിയ നടക്കുന്നത്. അതിനു ശേഷം ഇപ്പോൾ പത്തു വർഷമായി കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതെ അപ്പുണ്ണിയേട്ടൻ ജീവിക്കുന്നു. മമ്മൂട്ടിയുടെ സിനിമകൾ കണ്ടു അദ്ദേഹത്തെ ആരാധിക്കുന്ന വ്യക്തിയല്ല ഈ മനുഷ്യൻ. കാരണം അദ്ദേഹം ആകെ കണ്ടിരിക്കുന്നത് മമ്മൂട്ടിയുടെ കരിയറിന്റെ തുടക്കത്തിൽ വന്ന സ്ഫോടനം എന്ന ചിത്രം മാത്രം. ജീവിത സാഹചര്യങ്ങൾ മൂലം അദ്ദേഹം സിനിമ കാണാറില്ല. സ്‌ഫോടനത്തിൽ പറയുന്നതും കയറു പിരിക്കുന്നവരുടെ കഥയാണെന്നും ഓർത്തെടുക്കുന്നു അപ്പുണി. അതിനു ശേഷം മമ്മൂട്ടിയെ സിനിമയിലോ ജീവിതത്തിലോ കണ്ടിട്ടില്ല. പക്ഷെ ഇപ്പോൾ അപ്പുണ്ണിയുടെ ഒരാഗ്രഹം തന്റെ ജീവൻ പോകുന്നതിനു മുൻപ് ഒരിക്കൽ എങ്കിലും മമ്മൂട്ടിയെ ഒന്ന് നേരിൽ കാണണം എന്നാണ്. അത് ദൂരെ നിന്നായാലും കുഴപ്പമില്ല എന്ന് ഈ സാധു മനുഷ്യൻ പറഞ്ഞു നിർത്തുന്നു.
ഫോട്ടോ കടപ്പാട്: KR Sunil Photography
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.