ഒരു ബോളിവുഡ് സുന്ദരി ആൺ വേഷത്തിൽ എത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്, അതും ഒരു പബ്ലിക് ഫങ്ക്ഷനിൽ. പ്രശസ്ത സംവിധായികയും നൃത്ത സംവിധായികയും ആയ ഫറാ ഖാന്റെ പുതിയ ഷോയിൽ ലിപ് സിങ്ക് ബാറ്റലിൽ പങ്കെടുക്കാൻ ആണ് ബോളിവുഡ് താര സുന്ദരി ആയ രവീണ ടണ്ഠൻ ആൺ വേഷത്തിൽ ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ടു സ്റ്റുഡിയോയിൽ എത്തിയത്. ഈ വേഷത്തിൽ വരുന്ന ആളെ കണ്ടപ്പോൾ പലരും ഞെട്ടി. ചിലർക്ക് ആദ്യം ആളെ മനസ്സിലായില്ല. പ്രശസ്ത നടൻ അനിൽ കപൂറിന്റെ തൊണ്ണൂറുകളിൽ ഹിറ്റ് ആയ മേക് ഓവറിൽ ആയിരുന്നു രവീണ ടണ്ഠൻ എത്തിയത്.
ഫറാ ഖാൻ തന്റെ ട്വിറ്റെർ അക്കൗണ്ടിൽ നടിയുടെ മാത്രം ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് അതാരാണെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. ആർക്കും തന്നെ ആരാണ് ആ വേഷത്തിൽ എത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ആയില്ല.
ഒരു കാലത്തു ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായിക ആയിരുന്ന രവീണ ആയിരുന്നു ആ ആൺ വേഷത്തിൽ എത്തിയത് എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പ്രയാസം ആയിരുന്ന രീതിയിൽ അത്ര കിടിലൻ ആയിരുന്നു രവീണയുടെ അനിൽ കപൂർ ആയുള്ള മേക് ഓവർ. രവീണക്കൊപ്പം ആയുഷ്മാനും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. ദിൽവാലെ, മൊഹ്‌റ, ഖിലാഡിയോൺ ക ഖിലാഡി , സിദ്ദി എന്നിവയൊക്കെ രവീണ നായിക ആയെത്തിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആണ്.
കൂടാതെ ദാമൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട് രവീണ. ഏതായാലും ഈ പുതിയ മേക് ഓവറിലൂടെ ഒരിക്കൽ കൂടി ഏവരുടെയും ശ്രദ്ധ ആകര്ഷിച്ചിരിക്കുകയാണ് ഈ താര സുന്ദരി. ഇത് രവീണക്ക് ഒരു വലിയ തിരിച്ചു വരവിനുള്ള വാതിൽ തുറക്കുമോ എന്ന് കണ്ടറിയാം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.