ഹോംബാലെ ഫിലിംസ് നിർമ്മിച്ച്. പ്രശാന്ത് നീൽ രചിച്ചു സംവിധാനം ചെയ്ത കെ ജി എഫ് 2 ലോകം മുഴുവൻ തരംഗം സൃഷ്ടിക്കുകയാണ്. റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തിയ ഈ കന്നഡ ചിത്രം കേരളത്തിലും അസാമാന്യമായ വിജയമാണ് നേടുന്നത്. കേരളത്തിൽ, മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രത്തിന്റെ റെക്കോർഡ് വെട്ടിച്ചു, ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറിയ കെ ജി എഫ് 2, ഇപ്പോൾ ലൂസിഫർ, ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങളെ മറികടന്നു ഏറ്റവും വലിയ വീക്കെൻഡ് കളക്ഷൻ ഇവിടെ നേടിയ ചിത്രം കൂടിയായി മാറി. കെ ജി എഫ് സ്ഥാപിച്ച ഈ റെക്കോർഡുകൾ മറികടക്കാൻ ഇനി കെൽപ്പുള്ള ചിത്രങ്ങൾ ഏതൊക്കെയാണ്, ആർക്കാണ് ഇനി അതിനു സാധിക്കുക എന്നതാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
അതിൽ ചർച്ച ചെയ്യപ്പെടുന്ന മലയാള സിനിമകളിൽ ഒന്നാണ്, മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എംപുരാൻ എന്ന ചിത്രം. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ആയ ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിന്റെ ഈ രണ്ടാം ഭാഗം ഇന്ന് മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. അതിനു ശേഷം സാധ്യത കൽപ്പിക്കുന്നത് അമൽ നീരദ് സംവിധാനം ചെയ്യാൻ പോകുന്ന ബിലാൽ എന്ന മമ്മൂട്ടി ചിത്രത്തിന് ആണ്. ബിഗ് ബി എന്ന, ഏറെ ആരാധകർ ഉള്ള മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബിലാൽ. ഈ മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ കൂടാതെ പിന്നെ സാധ്യത കല്പിക്കപെടുന്നത് ദളപതി വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രത്തിന് ആണ്. വംശി ഒരുക്കുന്ന ഈ ചിത്രം ദളപതിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. അത് കൂടാതെ, ഹൈപ്പ് ഉണ്ടാക്കി വന്നു റെക്കോർഡുകൾ തകർക്കാൻ സാധ്യത ഉള്ള ചിത്രമാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്തു, നായകനായി അഭിനയിക്കുന്ന ബറോസ് എന്ന ത്രീഡി ഫാന്റസി ചിത്രം. എന്ന് നടക്കും എന്നറിയില്ലെങ്കിലും പൃഥ്വിരാജ് നായകനായി എത്തും എന്നറിയിച്ചിരിക്കുന്ന കാളിയൻ, ദുൽഖർ സൽമാന്റെ ആക്ഷൻ ചിത്രം കിംഗ് ഓഫ് കൊത്ത, മോഹൻലാൽ- ജീത്തു ജോസഫ് ആക്ഷൻ ത്രില്ലർ റാം എന്നിവയും കൃത്യമായ ഹൈപ്പും പോസിറ്റീവ് റിപ്പോർട്ടും ലഭിച്ചാൽ റെക്കോർഡുകൾ തകർക്കാൻ കെൽപ്പുള്ള ചിത്രങ്ങൾ ആണെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.