മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പർവ്വം സൂപ്പർ ഹിറ്റായി മാറി. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഭീഷ്മ പർവ്വം അദ്ദേഹത്തിന് നേടിക്കൊടുത്തത്. പുലിമുരുകൻ, ലൂസിഫർ, കുറുപ്പ് എന്നിവ കഴിഞ്ഞാൽ ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടവും ഭീഷ്മ പർവ്വം ആണ്. എന്നാൽ പ്രേക്ഷകർക്ക് അറിയേണ്ടത്, അമൽ നീരദ്- മമ്മൂട്ടി ടീമിൽ നിന്ന്, ബിഗ് ബിയുടെ രണ്ടാം ഭാഗമായ, ബിലാൽ എന്ന് വരുമെന്നാണ്. കാരണം, 2017 ഇൽ പ്രഖ്യാപിച്ച ബിലാൽ, 2020 മാർച്ചിൽ തുടങ്ങാൻ ഇരുന്നപ്പോഴാണ് കോവിഡ് സാഹചര്യം വന്നത്. വിദേശത്തടക്കം ഷൂട്ട് ചെയ്യേണ്ട ചിത്രം ആയതിനാൽ തന്നെ ബിലാൽ അപ്പോൾ ഷൂട്ട് ചെയ്യാൻ സാധ്യമല്ലായിരുന്നു. അങ്ങനെ ആണ് ഭീഷ്മ പർവ്വം എന്ന ചിത്രത്തിലേക്ക് എത്തുന്നതും അതൊരുക്കുന്നതും. ബിലാൽ ഇനി എന്ന് വരുമെന്ന ചോദ്യത്തിന് ഇപ്പോൾ അമൽ നീരദ് ഉത്തരം നൽകുകയാണ്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അമൽ നീരദ് ഈ കാര്യം വ്യക്തമാക്കുന്നത്.
ഭീഷ്മ വലിയ ചിലവേറിയ ചിത്രം ആയിരുന്നത് കൊണ്ട് തന്നെ, ഇനി കുറെ നാൾ ഒന്നും ചെയ്യാതെ സ്വസ്ഥമായി ഇരുന്നതിനു ശേഷമേ അടുത്ത പടത്തെ കുറിച്ച് ചിന്തിക്കുന്നുള്ളു എന്നും, ബിലാൽ അല്ലാതെ മമ്മൂക്കയുമായി പുതിയ കുറച്ചു സിനിമകൾ ചെയ്യാനാണ് തനിക്കു ആഗ്രഹം എന്നും അമൽ നീരദ് പറയുന്നു. ഇതുവരെ കാണാത്ത മമ്മൂക്കയെ അവതരിപ്പിക്കണം എന്നാണ് ഏതൊരു സംവിധായകനെയും പോലെ താനും ആഗ്രഹിക്കുന്നത് എന്നും ബിലാലിന്റെ തിരക്കഥ രണ്ടു വർഷം മുമ്പ് പൂർത്തിയാക്കിയതാണ് എങ്കിലും അതിൽ ഇനി കുറെ തിരുത്തലുകൾ വേണ്ടി വരുമെന്നും അമൽ നീരദ് പറയുന്നു. ബിലാൽ എന്തായാലും ചെയ്യണം, പക്ഷെ മറ്റു ചിത്രങ്ങളും ചെയ്യണം എന്നുമാണ് അമൽ പറയുന്നത്. ഏതായാലും ബിലാൽ ഉടനെ ഉണ്ടാവില്ല എന്നും അതിന് മുൻപ് മറ്റു ചിത്രങ്ങൾ വരാൻ സാധ്യത ഉണ്ടെന്നുമാണ് അമൽ നീരദ് സൂചിപ്പിക്കുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.