Vijay Sethupathi And Dileep Met At Bangkok
മലയാള സിനിമയുടെ ജനപ്രിയ നായകൻ ദിലീപും തമിഴ് സിനിമയുടെ മക്കൾ സെൽവൻ ആയ വിജയ് സേതുപതിയും ഒരുമിച്ചുള്ള ഒരു ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബാങ്കോക്കിൽ വെച്ചാണ് ഇരുവരും കണ്ടു മുട്ടിയത്. ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോ വരുന്നത് ആദ്യമായതു കൊണ്ട് തന്നെ വലിയ സ്വീകരണമാണ് ഈ ചിത്രത്തിന് ആരാധകരുടെയും സിനിമാ പ്രേമികളുടെയും ഇടയിൽ നിന്ന് ലഭിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ പ്രൊഫസർ ഡിങ്കൻ എന്ന ത്രീഡി ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂളിനാണ് ദിലീപ് ബാങ്കോക്കിൽ എത്തിയത്. രാമചന്ദ്ര ബാബു എന്ന പ്രശസ്ത ക്യാമറാമാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചത് റാഫി ആണ്.
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ആയ കെച്ച സംഘട്ടന സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിലെ വമ്പൻ ആക്ഷൻ രംഗങ്ങൾ ആണ് ബാങ്കോക്കിൽ ചിത്രീകരിക്കുക. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു മജീഷ്യൻ ആയാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. പൂർണ്ണമായും ത്രീഡി ടെക്‌നോളജി ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത് നമിതാ പ്രമോദ് ആണ്. വിജയ് സേതുപതിയും തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ബാങ്കോക്കിൽ ഉള്ളത്. സേതുപതി എന്ന ചിത്രം വിജയ് സേതുപതിയെ വെച്ച് സംവിധാനം ചെയ്ത എസ് യു അരുൺ കുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ആണ് വിജയ് സേതുപതി ഇപ്പോൾ അഭിനയിക്കുന്നത് എന്നാണ് സൂചന. ഡിസംബർ 20 ന് എത്തുന്ന സീതാക്കത്തി ആണ് വിജയ് സേതുപതിയുടെ അടുത്ത റിലീസ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.