മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നായികാ താരമാണ് മഞ്ജു വാര്യർ. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിലാണ് മഞ്ജു വാര്യർക്ക് സ്ഥാനം. താരമൂല്യത്തിന്റെ കാര്യത്തിലും മഞ്ജു വാര്യർക്ക് പകരം വെക്കാവുന്ന ഒരു നടി ഇന്ന് മലയാള സിനിമയിലില്ല. ഇപ്പോഴിതാ മഞ്ജു വാര്യരെ അഭിനയത്തിന്റെ കാര്യത്തിൽ മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലുമായി താരതമ്യം ചെയ്തു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ്, പ്രശസ്ത നിർമ്മാതാവായ പി വി ഗംഗാധരൻ. അങ്ങാടി, അഹിംസ, കാറ്റത്തെ കിളിക്കൂട്, ഒരു വടക്കൻ വീരഗാഥ, വാർത്ത, അദ്വെയ്തം, ഏകലവ്യൻ, തൂവൽ കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ശാന്തം, അച്ചുവിന്റെ അമ്മ തുടങ്ങി ഒട്ടേറെ ക്ലാസിക് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച നിർമ്മാതാവ് ആണ് പി വി ഗംഗാധരൻ. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യരെ പറ്റി അദ്ദേഹം പറയുന്നത്.
മഞ്ജു വാര്യരുടെ അഭിനയം മോഹന്‍ലാലിന്റേത് പോലെയാണെന്ന് തോന്നിയിട്ടുണ്ടെന്ന് ആണ് അദ്ദേഹം പറയുന്നത്. മാനസികമായി എന്ത് വിഷമമുണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് മഞ്ജു നന്നായി അഭിനയിക്കുമെന്നും അഭിനയത്തിന്റെ കാര്യം നോക്കിയാൽ അവർ ഒരു സൂപ്പർ ലേഡി ആണെന്നും അദ്ദേഹം പറയുന്നു. തൂവല്‍ കൊട്ടാരത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ വളരെ സന്തോഷത്തോടെയാണ് മഞ്ജു വാര്യര്‍ വന്നതെന്ന് പറഞ്ഞ പി വി ഗംഗാധരൻ, മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനസ്ഥിതി ഉള്ള, ആരും അറിയാതെ പലരെയും സഹായിച്ചിട്ടുള്ള ആള് കൂടിയാണ് മഞ്ജു വാര്യർ എന്നും വെളിപ്പെടുത്തുന്നു. ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികതാരമാണ് മഞ്ജു വാര്യർ. ലളിതം സുന്ദരം എന്ന ഒറ്റിറ്റി റിലീസ് ആയിരുന്നു മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം.
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
This website uses cookies.