ദിലീപിന്റെ ഏറ്റവും വലിയ ചിത്രമായ കമ്മാരസംഭവത്തിന്റെ വിജയാഘോഷമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ഏറെ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. ദിലീപ് നായകനായി എത്തിയ ഏറ്റവും വലിയ എന്ന് വിശേഷിപ്പിക്കാവുന്ന കമ്മാരസംഭവം നിരൂപക പ്രശംസ നേടി മുന്നേറിയിരുന്നു. ചിത്രത്തിലെ ദിലീപിന്റെ പ്രകടനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമ്മാരൻ നബ്യാർ എന്ന ചിത്രത്തിലെ കഥാപാത്രം ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ വിജയാഘോഷമാണ് കഴിഞ്ഞ ദിവസം നടന്നത്. ആരാധകർക്കൊപ്പം വിജയം ആഘോഷിക്കാൻ എത്തിയതായിരുന്നു ദിലീപും സംവിധായകൻ രതീഷ് അമ്പാട്ടും. വിജയാഘോഷത്തിന് ശേഷം ഇരുവരുടെയും പ്രസംഗത്തിനും വിജയാഘോഷത്തിനും ശേഷമാണ് ദിലീപ് ആരാധകരായ കുടുംബം വേദിക്ക് അരികിലേക്ക് എത്തിയത്.
വേദിക്ക് അരികിലേക്ക് എത്തിയ ആരാധകർ തങ്ങൾ ഒരു ചിത്രമെടുക്കുവാൻ സ്റ്റേജിലേക്ക് കയറിക്കോട്ടെ എന്ന് ദിലീപിനോട് ആരാഞ്ഞു. എന്നാൽ ദിലീപിന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. നിങ്ങളാണ് എന്റെ ധൈര്യം അതിനാൽ തന്നെ നിങ്ങൾ ഇങ്ങോട്ട് വരണ്ട ഞാൻ നിങ്ങളുടെ അടുത്തേക്ക് വരാം എന്ന് ദിലീപ് പറയുകയായിരുന്നു. ദിലീപിന്റെ വാക്കുകൾ ആരാധകരിലും ആവേശം ഉണർത്തി. ദിലീപ് ഉടൻ വേദി വിട്ട് താഴേക്ക് ഇറങ്ങി കുടുംബത്തോടൊപ്പം സ്നേഹത്തോടെ ചിത്രങ്ങൾ എടുത്തു നൽകി. കൂടാതെ ഇവരോട് കുശലാന്വേഷ്ണവും നടത്തുകയുണ്ടായി. തുടർന്ന് മറ്റ് ആരാധകർക്കായി സമയം കണ്ടെത്തുവാനും ദിലീപിനായി. എല്ലാവര്ക്കും ചിത്രമെടുക്കാനായി ദിലീപ് അവസരമൊരുക്കി. ദിലീപിന്റെ ഈ ആരാധകരോടുള്ള സ്നേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.